Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ചാണ്ടി ഉമ്മൻ എം എൽ എക്ക് ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി

November 10, 2023

Gulf_Malayalam_News

November 10, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :  അമേരിക്കയിൽ സന്ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന വഴി ദോഹയിലെത്തിയ  പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മന് ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. ആക്ടിംഗ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്തിന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ഹമദ് അന്തരാഷ്ട്ര വിമാനത്താവളത്തിലെത്തിയാണ് എം.എൽ.എയെ സ്വീകരിച്ചത്.

പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ഇൻകാസ് പ്രവർത്തകർ നൽകിയ പിന്തുണയ്ക്കും സഹായങ്ങൾക്കും ചാണ്ടി ഉമ്മൻ പ്രത്യേകം നന്ദി അറിയിച്ചതായി സംഘടനാ ഭാരവാഹികൾ പറഞ്ഞു.

ഒ.ഐ.സി.സി ഇൻകാസ് ഖത്തർ ജനറൽ സെക്രട്ടറി ശ്രീജത്ത് എസ്, ഗ്ളോബൽ കമ്മിറ്റിയംഗം ജോൺ ഗിൽബർട്ട്, വർക്കിംഗ് പ്രസിഡണ്ട് അൻവർസാദത്ത്, ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ, ജനറൽ സെക്രട്ടറിമാരായ മനോജ് കൂട, സിറാജ് പാലൂർ,ഷംസുദ്ധീൻ ഇസ്മയിൽ,ജോബി,ജോർജ്ജ് കുരുവിള,അജറ്റ് എബ്രഹാം,രഞ്ചു,തുടങ്ങിയവർ നേതൃത്വം നല്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News