Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് ലക്ഷ്യമാക്കി പുതിയ പദ്ധതി, റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോം ഒക്ടോബറില്‍ ലോഞ്ച് ചെയ്യും

May 04, 2023

May 04, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: റിയല്‍ എസ്‌റ്റേറ്റ് വിപണിയെയും സേവനങ്ങളെയും കുറിച്ചുള്ള കൃത്യമായ ഡാറ്റ നല്‍കുന്ന റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോം ഒക്ടോബര്‍ ആദ്യം ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പ് ഡയറക്ടര്‍ അഹമ്മദ് അല്‍ ഇമാദി പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയെ കൂടുതല്‍ കാര്യക്ഷമാക്കുന്നതിനായാണ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കുന്നതുള്‍പ്പടെ നിരവധി പുതിയ നടപടികള്‍ സ്വീകരിച്ചു വരികയാണ്. രണ്ട് മാസത്തിനുള്ളില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോം മൂന്ന് ഘട്ടങ്ങളിലായാണ് ഈ വര്‍ഷം നടപ്പിലാക്കുക. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഡാറ്റ നല്‍കുന്നതായിരിക്കും ആദ്യ ഘട്ടമെന്ന് അദ്ദേഹം അറിയിച്ചു. നിക്ഷേപകര്‍ക്കും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ശരിയായ തീരുമാനമെടുക്കാന്‍ ഇത് ഉപകരിക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സുഗമമായ നടത്തിപ്പിനായി പ്ലാറ്റ്‌ഫോമിനെ സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധിപ്പിക്കുന്നതാണ് രണ്ടാം ഘട്ടം. പ്ലാറ്റ്‌ഫോം വഴി റിയല്‍ എസ്‌റ്റേറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് മൂന്നാം ഘട്ടമെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ സമ്പദ് വ്യവസ്ഥയിലേക്കുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സംഭാവന 6.5 ശതമാനമാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിത മേഖലയായ ഖത്തര്‍ റിയല്‍ എസ്‌റ്റേറ്റ് മേറലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് റിയല്‍ എസ്‌റ്റേറ്റ് പ്ലാറ്റ്‌ഫോം എന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News