Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വെള്ളിയാഴ്ചയും മഴ തുടരുന്നു,യു.എ.യിൽ പലയിടങ്ങളിലും ജാഗ്രതാ നിർദേശം

January 27, 2023

January 27, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ / ദുബായ് :ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ചയും മഴ തുടരുന്നു.വാരാന്ത്യ ദിനങ്ങളിൽ ചില സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു.. ശനിയാഴ്ച വരെ കുറഞ്ഞ താപനില 15 ഡിഗ്രിയും പരമാവധി ചൂട് 21 ഡിഗ്രിയും ആയിരിക്കും.

ശക്തമായ കാറ്റിനൊപ്പം. കടലിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്.

അതേസമയം, ശക്തമായ കാറ്റും മഴയും തുടരുന്നതിനാല്‍ യു.എ.ഇയിലെ പ്രധാന നഗരങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്. പലയിടങ്ങളിലും ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അബൂദബി, ദുബൈ നഗരം, ദുബൈ എമിറേറ്റിന്റെ കിഴക്കന്‍ മേഖല, ഷാര്‍ജ, റാസല്‍ഖൈമ തുടങ്ങിയ എമിറേറ്റുകളില്‍ കനത്ത മഴ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

യാത്ര ദുഷ്കരമായതിനാല്‍ ഫുഡ് ഡെലവറി ആപ്പുക്കള്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് വ്യാഴാഴ്ച കുറേ നേരത്തേക്ക് നിര്‍ത്തിവെച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ യാത്ര ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന ദുബൈ ഗ്ലോബല്‍ വില്ലേജ് തുടര്‍ച്ചയായി രണ്ടാം ദിവസവും ഇന്നലെ അടച്ചിടേണ്ടി വന്നു.

പല സ്കൂളുകളും ഇന്നലെ അധ്യയനം നേരത്തേ അവസാനിപ്പിച്ചു. ചില വിദ്യാലയങ്ങള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി. അടുത്ത രണ്ടു ദിവസങ്ങളിലും മഴ തുടരുമെന്നും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News