Breaking News
അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം |
ഇമ്രാന്‍ ഖാനൊപ്പം രാഹുല്‍ ഗാന്ധി ചിക്കന്‍ ബിരിയാണി കഴിക്കുന്ന ചിത്രം സത്യമോ..?സത്യം ഇതാണ്

September 06, 2019

September 06, 2019

മുൻ ഭാര്യ റെഹം ഖാനുമൊത്ത് ഇമ്രാന്‍ ഖാന്‍ ഭക്ഷണം കഴിക്കുന്നതാണ് യഥാര്‍ത്ഥ ചിത്രം.ഇതില്‍ നിന്ന് റെഹം ഖാനെ വെട്ടിമാറ്റി രാഹുല്‍ഗാന്ധിയെ കൂട്ടിച്ചേര്‍ത്താണ് ചിത്രം പ്രചരിപ്പിക്കുന്നത്. 
ന്യൂഡല്‍ഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനൊപ്പമിരുന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.കശ്മീർ വിഷയത്തിൽ ഇന്ത്യ-പാക് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഈ ചിത്രം കോൺഗ്രസ് വിരുദ്ധ ശക്തികൾ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയായിരുന്നു.നോക്കൂ, ആരാണ് പാക് പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിക്കുന്നത് എന്ന ഹിന്ദി അടിക്കുറിപ്പോടെ ഹിന്ദി മേഖലകളിൽ നിന്നാണ് ചിത്രം കേരളത്തിലുമെത്തിയത്. ഇമ്രാന്‍ ഖാനൊപ്പം രാഹുല്‍ ചിക്കന്‍ ബിരിയാണി കഴിക്കുകയാണെന്നായിരുന്നു പ്രചാരണം.ബിജെപി, സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ വ്യാപകമായി ചിത്രം പ്രചരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ചിത്രത്തിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ചിത്രമാണ് തല്പര കക്ഷികൾ ഇത്തരത്തിൽ വ്യാപകമായി പ്രചരിപ്പിച്ചത്. മുൻ ഭാര്യ റെഹം ഖാനുമൊത്ത് ഇമ്രാന്‍ ഖാന്‍ ഭക്ഷണം കഴിക്കുന്നതാണ് യഥാര്‍ത്ഥ ചിത്രം.ഇതില്‍ നിന്ന് റെഹം ഖാനെ വെട്ടിമാറ്റി രാഹുല്‍ഗാന്ധിയെ കൂട്ടിച്ചേര്‍ത്താണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഇതേ ചിത്രമുപയോഗിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സമാന രീതിയില്‍ പ്രചരിപ്പിച്ചിരുന്നു.


Latest Related News