Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് ഭേദമായ ശേഷം നാട്ടിൽ പോയി ഖത്തറിലേക്ക് തിരിച്ചുവരുന്നവർക്ക് സന്തോഷ വാർത്ത,ഇളവുകൾ ഇങ്ങനെ

April 22, 2021

April 22, 2021

ന്യൂസ്‌റൂം ഡെസ്ക് / ഫോട്ടോ:നൗഷാദ് തെക്കയിൽ 
ദോഹ : ഖത്തറിൽ പുതിയ കോവിഡ് പ്രോട്ടോക്കോൾ നിലവിൽ വന്ന സാഹചര്യത്തിൽ കോവിഡ് ഭേദമായി നാട്ടിൽ പോയി തിരിച്ചു വരുന്നവർക്ക് ഖത്തർ ഇളവുകൾ പ്രഖ്യാപിച്ചു.രോഗമുക്തി നേടിക്കഴിഞ്ഞ് അടുത്ത ആറ് മാസം വരെ ഖത്തറിലേക്ക് വരുമ്പോള്‍ ഇവർക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ല.അതേസമയം, രോഗമുണ്ടായി മാറിയതിന്‍റെയും നെഗറ്റീവായതിന്‍റെയും ആശുപത്രി/ലബോറട്ടറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനു പുറമെ,മറ്റ് യാത്രക്കാരെ പോലെ പുറപ്പെടുന്നതിന് മുമ്പുള്ള എഴുപത്തിരണ്ട് മണിക്കൂറിനകമെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

രോഗം വന്ന് ഭേദമായവര്‍ക്ക് (കാര്യമായ ലക്ഷണങ്ങളില്ലെങ്കില്‍) പിന്നീട് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാലും ക്വാറന്‍റൈനില്‍ പോകേണ്ടതില്ല. രോഗം വന്ന് മാറിയതിന്‍റെ ആറ് മാസം വരെ ഈ ഇളവ് ലഭിക്കും. എന്നാല്‍ രോഗിയുമായി സമ്പര്‍ക്കം വന്ന് പതിനാല് ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിക്കുന്ന പക്ഷം സ്വയം ഐസൊലേഷനില്‍ പോകണം. കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയുകയും വേണം. എന്നാല്‍ രോഗം വന്ന് ഭേദമായവരും വാക്സിനെടുത്തവരും മറ്റുള്ളവരെ പോലെ തന്നെ എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ഖത്തര്‍ പിഎച്ച്സിസി ഡയറക്ടര്‍ ഡോ.മറിയം അബ്ദുല്‍ മാലിക് പറഞ്ഞു

അതേസമയം,ഇന്ത്യയിൽ എത്തിയ ശേഷം കോവിഡ് ബാധിതരായി രോഗമുക്തരായവരെ കുറിച്ച് പുതിയ നിബന്ധനകളിൽ പരാമർശമില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News