Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇവിടെ വല്ലാത്ത സുരക്ഷിതത്വം തോന്നുന്നു, ഖത്തറിലെ മുസ്‌ലിം പള്ളികൾ ലോകകപ്പ് സന്ദർശകരുടെ ശ്രദ്ധാകേന്ദ്രമാകുന്നു

December 08, 2022

December 08, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പ് കാണാനായി ഖത്തറിൽ എത്തുന്ന സന്ദർശകരുടെ ഇഷ്ട കേന്ദ്രമായി മുസ്‌ലിം പള്ളികൾ.മത്സരങ്ങൾ ഇല്ലാത്തപ്പോൾ നഗരം ചുറ്റിക്കാണാനിറങ്ങുന്ന സന്ദർശകർ നഗരമധ്യത്തിലെ ഇമാം മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് മസ്ജിദ് ഉൾപെടെയുള്ള പള്ളികളിൽ സന്ദർശനം നടത്താൻ താല്പര്യപ്പെടുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.  

ലോകകപ്പിനൊപ്പം ഖത്തരി സംസ്കാരത്തെ അടുത്തറിയാനും പരിചയപ്പെടാനും നിരവധി സന്ദർശകർ താൽപര്യം പ്രകടിപ്പിക്കുന്നതായാണ് റിപ്പോർട്ട്.കത്താറയിലെ പേർഷ്യൻ വാസ്തുവിദ്യയിലുള്ള പള്ളിയിൽ ദിനംപ്രതി നിരവധി സന്ദർശകർ എത്തുന്നതായി പള്ളിയിലെ ജീവനക്കാർ വാർത്താ ഏജൻസിയോട് പറഞ്ഞു. പള്ളികളിലെവാസ്തുവിദ്യകൾ കാണുന്നതോടൊപ്പം പ്രാർത്ഥനക്കായുള്ള ബാങ്ക് വിളി കേൾക്കാനും ഒരുമിച്ചുള്ള ജമാഅത്ത് നമസ്കാരം കാണാനും പലരും താൽപര്യപ്പെടുന്നതായും ജീവനക്കാർ പറഞ്ഞു.

“കുട്ടിക്കാലം മുതൽ എനിക്ക് മതങ്ങളിലും പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലെ മതങ്ങളിൽ പ്രത്യേക താൽപര്യമുണ്ടായിരുന്നു.ലോകകപ്പിനായി കുടുംബത്തോടൊപ്പം ഖത്തറിലേക്ക് വരാൻ തീരുമാനിച്ചപ്പോൾ  ഇവിടെയുള്ള വ്യത്യസ്ത പള്ളികളും വിശ്വാസാചാരങ്ങളും അടുത്തറിയാൻ കഴിയുന്നതിന്റെ ആവേശത്തിലായിരുന്നു ഞാൻ. ആദ്യമായി പള്ളിയിലേക്ക് കയറുമ്പോൾ തന്നെ എനിക്ക് വളരെ സുഖവും സുരക്ഷിതത്വവും തോന്നുന്നു"- കത്താറയിലെ ബ്ലൂ മസ്ജിദ് സന്ദർശിച്ച ശേഷം മരിയ റോഡ്രിഗസ് എന്ന വിദേശ വനിത പ്രതികരിച്ചു.

ഖത്തർ ലോകകപ്പ് അറബ് സംസ്കാരത്തെ അടുത്തറിയാനുള്ള അവസരം കൂടിയായിരിക്കുമെന്ന് ഖത്തർ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു.പള്ളികൾ സന്ദർശിക്കാനെത്തുന്ന ഫുട്‍ബോൾ ആരാധകരെ വളരെ സ്നേഹത്തോടെയും ആവേശത്തിലുമാണ് പള്ളി ജീവനക്കാരും വിശ്വാസികളും സ്വീകരിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News