Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ പ്രമുഖ കഫേ ബ്രാൻഡായ 'ടീ ടൈം' യു.കെയിൽ പ്രവർത്തനം തുടങ്ങുന്നു

May 05, 2023

May 05, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിലെ ജനപ്രിയ കഫേ ശൃംഖലയായ ടീ ടൈം ബ്രിട്ടനിൽ തങ്ങളുടെ ആദ്യ ശാഖ ഉടൻ തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ലെസ്റ്റര്‍ ആസ്ഥാനമായുള്ള എസ്റ്റീം പ്രോപ്പര്‍ട്ടിയാണ് ഗ്രാൻബി സ്ട്രീറ്റിൽ, മുമ്പ് യാംലി കഫേ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് ടീ ടൈം തുറക്കാൻ ഒരുങ്ങുന്നത്.ജൂലൈയോടെ ടീ ടൈം യു.കെ ബ്രാഞ്ച് പ്രവർത്തിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ട്. 2002 ൽ ഖത്തറിൽ പ്രവർത്തനം തുടങ്ങിയ ടീ ടൈമിന് നിലവിൽ ഖത്തറിൽ മാത്രം 53 ശാഖകളുണ്ട്.ഇതിൽ അഞ്ചെണ്ണം പ്രീമിയം കാറ്റഗറിയിലുള്ളതാണ്.ഇതിന് പുറമെ,യു.എ.ഇ,സൗദി അറേബ്യ,കുവൈത്ത്,ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലും ടീ ടൈമിന് നിരവധി ബ്രാഞ്ചുകളുണ്ട്.

വൈവിധ്യമാർന്ന രുചിക്കൂട്ടുകളിലൂടെ ഖത്തറിൽ സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ടകേന്ദ്രമായി മാറാൻ ടീ ടൈമിന് ഇതിനോടകം  കഴിഞ്ഞിട്ടുണ്ട്.ടീ ടൈമിന്റെ പ്രീമിയം വിഭാഗത്തിനുള്ള വില്ലാജിയോ മാൾ, സിറ്റി സെന്റർ, ക്രെസെന്റ് പാർക്ക്, ലുസൈൽ മെറീന എന്നിവിടങ്ങളിലെ ബ്രാഞ്ചുകൾ ഇതിനോടകം ശ്രദ്ധയാകർഷിച്ചവയാണ്.മലയാളികളായ അബ്ദുൽ കരീം, ബഷീർ പരവന്റവിട എന്നിവരാണ് സ്ഥാപനത്തിന്റെ ഉടമകൾ.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News