Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സ്റ്റേഡിയം കപ്പൽ കയറാൻ ഒരുങ്ങുന്നു,സ്റ്റേഡിയം 974ൽ കളികഴിഞ്ഞു

December 07, 2022

December 07, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഒട്ടേറെ പുതുമകൾക്ക് സാക്ഷ്യം വഹിച്ച ഖത്തർ ലോകകപ്പ് ചരിത്രത്തിലെ മറ്റൊരു വേറിട്ട സംഭവത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ്.ലോകകപ്പ് മത്സരങ്ങൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഒട്ടേറെ വാശിയേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്റ്റേഡിയം പൊളിച്ചുനീക്കിയാണ് ഖത്തർ ചരിത്രം സൃഷ്ടിക്കുന്നത്.

974 റീസൈക്കിൾ ചെയ്ത കണ്ടെയ്‌നറുകൾ ഉപയോഗിച്ച് നിർമ്മിച്ച ഈ സ്റ്റേഡിയം ലോകകപ്പിന് മുൻപേ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഡിസംബർ 5ന് നടന്ന ബ്രസീൽ കൊറിയ മത്സരത്തോടുകൂടി ഈ വേദിയിൽ ലോകകപ്പ് മത്സരങ്ങൾക്ക് അവസാന വിസിൽ മുഴങ്ങിയിരുന്നു.

ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഇത്തരമൊരു വേദി ആദ്യമാണ്. റാസ് അബു അബൗദ് സ്റ്റേഡിയം എന്നായിരുന്നു ആദ്യം പേരിട്ടത്. 2021 നവംബർ 20 ന് ഔദ്യോഗികമായി സ്റ്റേഡിയം 974 എന്ന് പുനർനാമകരണം ചെയ്തു. സ്റ്റേഡിയം നിർമിക്കാൻ ഉപയോഗിച്ച കണ്ടെയ്‌നറുകളുടെ എണ്ണം മാത്രമല്ല അങ്ങനെ ഒരു പേര് സ്റ്റേഡിയത്തിന് വരാൻ കാരണം. 974 എന്നത് ഖത്തറിന്റെ അന്താരാഷ്ട്ര ഡയലിംഗ് കോഡ് കൂടിയാണ്. ആർക്കിടെക്റ്റ് ഫെൻവിക്ക് ഇരിബാരൻ രൂപകൽപ്പന ചെയ്ത സ്റ്റേഡിയം ഇനി എന്തായി മാറുമെന്നാണ് ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്നത്.സ്റ്റേഡിയം ഉടൻ പൊളിക്കും.

ഒരു ലോകകപ്പ് ഫൈനൽ ആതിഥേയത്വം വഹിക്കാൻ സ്റ്റേഡിയത്തിൽ കുറഞ്ഞത് 80,000 പേർക്ക് സിറ്റിംഗ് കപ്പാസിറ്റി ഉണ്ടായിരിക്കണം. സെമി ഫൈനലിന് കുറഞ്ഞത് 60,000 സീറ്റുകൾ വേണം. 40,000 സീറ്റുകൾ മാത്രമേ ഇവിടെയുള്ളൂ എന്നതിനാലാണ് സ്റ്റേഡിയത്തിൽ ഇനി മത്സരം നടക്കാത്തത്. ഇതുവരെ 7 മത്സരങ്ങളാണ് ഇവിടെ നടന്നത്.

സ്റ്റേഡിയം പൂർണമായും പൊളിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമുള്ള രാജ്യങ്ങളിലേക്ക് കയറ്റിഅയക്കുമെന്നും ഖത്തർ തുടക്കത്തിൽ തന്നെ അറിയിച്ചിരുന്നു.

2023-ലെ ഏഷ്യൻ കപ്പിനും 2030-ലെ ഏഷ്യൻ ഗെയിംസിനും ആതിഥേയത്വം വഹിക്കുന്നത് ഖത്തർ തന്നെയാണ്. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഡിയങ്ങളുടെ ശൃംഖലയും വികസിപ്പിക്കുന്നതിലാണ് ഖത്തറിന്റെ ഇനിയുള്ള ശ്രദ്ധ. 2036 ലെ സമ്മർ ഒളിമ്പിക്‌സിന്റെ ആതിഥേയത്വത്തിനും ഖത്തർ തീവ്രമായി ശ്രമിക്കുന്നുണ്ട്. ഇത്തരം വ്യത്യസ്തമായ ഡിസൈനുകൾ ഇനിയും ഖത്തറിൽ നിന്ന് പ്രതീക്ഷിക്കാം. അതിനായി പൊളിച്ചു മാറ്റുന്ന സ്റ്റേഡിയത്തിന്റെ മെറ്റീരിയലുകൾ ഉപയോഗിക്കുമോ എന്ന് കണ്ടറിയണം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News