Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ വളപട്ടണം കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

April 02, 2023

April 02, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ഖത്തർ വളപട്ടണം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഐൻ ഖാലിദ് സിദ്രാ ഗാർഡൻ ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സ്ത്രീകൾ ഉൾപ്പടെ 250ലേറെ പേർ പങ്കെടുത്തു.ഖത്തർ അണ്ടർ 17 ദേശീയ ഫുട്ബോൾ ടീമിൽ കളിക്കുന്ന വളപട്ടണം സ്വദേശി തഹ്സീൻ മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു.

പ്രസിഡന്റ് വി. എൻ. നൌഷാദ് മൊമെന്റോ സമ്മാനിച്ചു. എ. ബി. സി ഗ്രൂപ്പ്‌ ഖത്തർ എം. ഡി. മുഹമ്മദ്‌ ഷമീം ഉപഹാരം നൽകി.ടീ ടൈം ഡയറക്ടർ വി. മുഹമ്മദ്‌ അഷ്‌റഫ്‌ പൊന്നാട അണിയിച്ചു.വളപട്ടണം കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമിക്കാനിരിക്കുന്ന  ഡയാലിസിസ് കേന്ദ്രത്തിന്റെ  രേഖാ ചിത്രം ചടങ്ങിൽ  ടീ ടൈം എം. ഡി. അബ്ദുൽ കരീം പ്രകാശനം ചെയ്തു.

വി .എൻ. നൌഷാദ് അധ്യക്ഷനായ ചടങ്ങിൽ എം. പി. ഹാഷിർ , വി. കെ. ശഹബാസ് തങ്ങൾ എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി ടി. പി. ഹാരിസ് സ്വാഗതം പറഞ്ഞു.കെ. പി. ബി. റിഷാൽ ,  യൂ. എം. പി. നാസർ , എ. ജറീഷ് , കെ. പി. ബി. നൌഷാദ്,  കെ. എസ്. സിറോഷ് , കെ. വി. ജാഫർ , വി കെ. സാദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News