Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ വാക്സിന്റെ കാലാവധി ഒരു വര്‍ഷമാക്കി

July 09, 2021

July 09, 2021

ദോഹ: ഖത്തറില്‍ വാക്സിനെടുത്തവര്‍ക്ക്  ലഭിക്കുന്ന ഇളവുകളുടെ കാലാവധി ഒരു വര്‍ഷമാക്കി വര്‍ധിപ്പിച്ചു. രണ്ടാം ഡോസ് എടുത്ത് 14 ദിവസം മുതല്‍ 12 മാസം വരെയാണ് ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള ഇളവുകള്‍ ലഭിക്കുകയെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ യാത്രാ നിബന്ധനകളില്‍ സൂചിപ്പിച്ചു.
കോവിഡ് വന്ന് ഭേദമായവര്‍ക്കുള്ള ഇളവിന്റെ കാലപരിധിയും ഒരു വര്‍ഷമാക്കിയിട്ടുണ്ട്. ആദ്യം ആറ് മാസമായിരുന്നു വാക്സിന്‍ കാലാവധി. പിന്നീട് 9 മാസമാക്കി വര്‍ധിപ്പിച്ചു. പുതിയ ഗവേഷണങ്ങള്‍ക്ക് അനുസരിച്ച് ഈ കാലപരിധിയില്‍ മാറ്റം വരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 


Latest Related News