Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഷീഷ വലിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

April 12, 2023

April 12, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഷീഷ(ഹുക്ക) വലിക്കുന്നത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഖത്തര്‍ സര്‍വകലാശാലയിലെ ഗവേഷണ സംഘത്തിന്റെ പഠനം. ഷീഷയുടെ അപകടസാധ്യതയെക്കുറിച്ച് സമഗ്ര ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ഗവേഷകര്‍ പറയുന്നു. ഷീഷ വലിയും മുതിര്‍ന്നവര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ഹൃദ്രോഗ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനത്തിലാണ് ഗവേഷകരുടെ ഈ കണ്ടെത്തല്‍.

ഷീഷ വലിക്കുന്നവരില്‍ നിന്നും ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. ദേശീയ ഗവേഷണ സ്ഥാപനമായ ഖത്തര്‍ ബയോബാങ്കില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. ഷീഷ മാത്രം വലിക്കുന്നവരിലെ ഹൃദ്രോഗ സാധ്യത 1.65 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. ചെറുപ്പത്തില്‍ ഷീഷ വലിച്ചു തുടങ്ങുന്നവരില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള അപകടസാധ്യതയും വളരെ വലുതാണ്.

പുകയില ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കല്‍, പൊതുഇടങ്ങളില്‍ പുകവലി നിരോധിക്കല്‍ തുടങ്ങി ദേശീയ നയങ്ങളിലൂടെയും ഷീഷ വലിയുടെ അപകടസാധ്യതയെക്കുറിച്ചുള്ള സമഗ്ര ബോധവല്‍ക്കരണ ശ്രമങ്ങളിലൂടെയും ഷീഷ ഉപയോഗം കുറയ്ക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News