Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തൽസമയം ഖത്തർ ടെലിവിഷൻ,ഭൂകമ്പ ദുരിത ബാധിതർക്കായി മണിക്കൂറുകൾക്കകം സമാഹരിച്ചത് 168 മില്യൺ റിയാൽ

February 11, 2023

February 11, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിതബാധിതർക്കായി ഖത്തർ ടെലിവിഷൻ സംഘടിപ്പിച്ച തത്സമയ സംപ്രേഷണത്തിലൂടെ മണിക്കൂറുകൾക്കകം സമാഹരിച്ചത് 168 മില്യൺ റിയാൽ.വെള്ളിയാഴ്ച  വൈകുന്നേരം 5.30-ന് ആരംഭിച്ച ഖത്തർ ടിവി ലൈവ് ടെലിതോണിൽ അർദ്ധരാത്രിയായതോടെ സുമനസ്സുകളിൽ നിന്നും 168,015,836 റിയാലിന്റെ സഹായ വാഗ്ദാനങ്ങളാണ് ലഭിച്ചത്.

പണവും സാധനങ്ങളും സമാഹരിക്കാൻ നിരവധി സ്ഥലങ്ങളിൽ സൗകര്യമൊരുക്കിയതായും അധികൃതർ പറഞ്ഞു. കത്താറ, സൂഖ് വാഖിഫ്, ആസ്പൈർ പാർക്ക് എന്നീ സ്ഥലങ്ങളിലാണ് സൗകര്യമൊരുക്കിയത്.
റൗദ ബിൻത് ഫഹദ് എന്ന കുട്ടി രണ്ട് മില്യൺ റിയാൽ നൽകി.

സ്വദേശികളും പ്രവാസികളുമായ വ്യവസായികളും വിവിധ കമ്പനികളും രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളും നിരവധി ഖത്തരി കുട്ടികളും ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നും സംഭാവനകൾ ഒഴുകിയെത്തി.ഔഖാഫിൽ നിന്ന് 10 മില്യൺ റിയാൽ, ഊരീദു ഖത്തർ, ദോഹ ബാങ്ക്, ഖത്തറിലെ പ്രമുഖ വ്യവസായി ഹുസൈൻ അൽഫർദാൻ എന്നിവരിൽ നിന്നും 1 മില്യൺ റിയാൽ വീതം എന്നിവ  സംഭാവനകളിൽ ഉൾപ്പെടുന്നു.പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ നിരവധി പേർ ഭീമമായ തുക സംഭാവനയായി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

നിരവധി ചാരിറ്റി ഓർഗനൈസേഷനുകളിൽ നിന്നുള്ള പ്രതിനിധികൾ തത്സമയ സംപ്രേഷണത്തിൽ പങ്കെടുത്തിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News