Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മേഖലയിലെ ആദ്യ ലോക വോളിബോൾ ചലഞ്ചർ കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കും

June 01, 2023

June 01, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : അടുത്ത ജൂലൈയിൽ നടക്കുന്ന 2023ലെ വോളിബോൾ ചലഞ്ചർ കപ്പിനുള്ള ആതിഥേയാവകാശം ഖത്തറിന്.മിഡിൽ ഈസ്റ്റിൽ നിന്നും ബിഡ് സമർപ്പിച്ച നിരവധി രാജ്യങ്ങളെ പിന്തള്ളിയാണ്  ഇന്റർനാഷണൽ വോളിബോൾ ഫെഡറേഷൻ മൽസരത്തിനുള്ള ആതിഥേയാവകാശം  ഖത്തറിന് നൽകിയത്.
മത്സരത്തിലുടനീളം ഖത്തറിനായിരുന്നു പ്രഥമപരിഗണനയെന്ന് ഖത്തർ വോളിബോൾ അസോസിയേഷൻ (ക്യുവി‌എ) ഡയറക്ടർ ബോർഡ് ചെയർപേഴ്സൺ അലി ഗാനെം അൽ കുവാരി പ്രസ്താവനയിൽ വ്യക്തമാക്കി. പ്രധാന കായിക ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിൽ ഖത്തറിനുള്ള മികവാണ് നേട്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. 2022 ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘത്തിന് ശേഷം നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളാണ് വരുംവർഷങ്ങളിൽ ഖത്തറിൽ നടക്കാനിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News