Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് മരണങ്ങൾക്ക് പ്രത്യേക രക്തഗ്രൂപ്പുകളുമായി ബന്ധമില്ലെന്ന് ഖത്തറിലെ ഗവേഷകർ

February 11, 2023

February 11, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ:കോവിഡ് -19 മൂലമോ ചില രോഗികള്‍ക്കിടയിലെ അണുബാധയുടെ തീവ്രത മൂലമോ ഉണ്ടാകുന്ന മരണങ്ങൾക്ക് ഏതെങ്കിലും പ്രത്യേക രക്തഗ്രൂപ്പുകളുമായി ബന്ധമില്ലെന്ന് ഖത്തറിലെ ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.ആഗോള തലത്തിൽ പ്രചരിക്കുന്ന ഇത്തരം സിദ്ധാന്തങ്ങൾക്കും വിശ്വാസങ്ങൾക്കും വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്നും ക്യൂ സയന്‍സ്.കോമില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ വ്യക്തമാക്കി.

”എബിഒ രക്തഗ്രൂപ്പുകളും ഗുരുതരാവസ്ഥയിലുള്ള കോവിഡ് -19 രോഗികളിലെ പ്രതികൂലമായ ക്ലിനിക്കല്‍ ഫലങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ആര്‍എച്ച് നെഗറ്റീവ് രക്ത ഗ്രൂപ്പുകളിൽ പെട്ടവരിൽ ആര്‍എച്ച് പോസിറ്റീവ് രക്തഗ്രൂപ്പുകാരെക്കാള്‍ മരണ സാധ്യത അല്‍പം കൂടുതലായേക്കാം ” പഠനം അഭിപ്രായപ്പെട്ടു.

ഖത്തര്‍ ആസ്ഥാനമായുള്ള ഒരു കൂട്ടം ഗവേഷകരാണ് ഇക്കാര്യം വിശദമായ ഗവേഷണത്തിനും വിശകലനത്തിനും വിധേയമാക്കിയത്. ‘2020 മാര്‍ച്ച് 7 മുതല്‍ ജൂലൈ 15 വരെ ഹസം മെബൈരിക് ജനറല്‍ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ്-19 രോഗികളുടെ ഇലക്ട്രോണിക് ആരോഗ്യ രേഖകളാണ് പഠനത്തിന് ആധാരമാക്കിയത്.

”തീവ്രമായ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ് 2 (സാര്‍സ്-കോവി-2) ബാധിച്ച രോഗികളില്‍ ഒരു ചെറിയ വിഭാഗം ഗുരുതരാവസ്ഥയിലാകുന്നു. വ്യക്തികളുടെ രക്തഗ്രൂപ്പ് അണുബാധയ്ക്കുള്ള അവരുടെ സംവേദനക്ഷമതയെ സ്വാധീനിച്ചേക്കാം. എന്നിരുന്നാലും ഗുരുതരമായ കോവിഡ് -19 ലെ രക്തഗ്രൂപ്പുകളും ക്ലിനിക്കല്‍ ഫലങ്ങളും തമ്മിലുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗുരുതരമായ അസുഖമുള്ള കോവിഡ് -19 രോഗികളില്‍ രക്തഗ്രൂപ്പുകളും ക്ലിനിക്കല്‍ ഫലങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങള്‍ ഒരു പഠനം നടത്തി, ”ഗവേഷകര്‍ പഠനത്തില്‍ പറഞ്ഞു.

ഹസം മെബൈരിക് ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച സാർസ്,കോവിഡ്-2 അണുബാധയുള്ള 848 രോഗികളുടെ വിശദമായ പരിശോധനാ ഫലമാണ് പഠന വിധേയമാക്കിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News