Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പൊറുതിമുട്ടിക്കുന്ന വിലക്കയറ്റവും വാടകയും,നിയന്ത്രിക്കാൻ നടപടി വേണമെന്ന് ഖത്തർ ശൂറാ കൗൺസിൽ

March 22, 2023

March 22, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: രാജ്യത്ത് അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഖത്തർ ശുറാ കൌൺസിൽ ആവശ്യപ്പെട്ടു.ചൊവ്വാഴ്ച ചേർന്ന പ്രതിവാര യോഗത്തിലാണ് അംഗങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടത്.വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളെ പ്രശംസിച്ച ശുറാ കൌൺസിൽ വർധിച്ചുവരുന്ന ജീവിതച്ചെലവുകൾ പൗരന്മാരിലുണ്ടാക്കുന്ന ആശങ്ക പരിഹരിക്കാനാവശ്യമായ പ്രായോഗികമായ നിർദേശങ്ങളും മുന്നോട്ടുവെച്ചു.

സാധനങ്ങളുടെ വിലകൾ തുടർച്ചയായി നിരീക്ഷിക്കുക, വിപണിയിൽ മത്സരം പ്രോത്സാഹിപ്പിച്ച് കുത്തക  അവസാനിപ്പിക്കുക, രാജ്യത്ത് നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുക , ഉപഭോഗം കുറക്കാൻ ആളുകൾക്കിടയിൽ ബോധവൽക്കരണം നടത്തുക എന്നിവയാണ് ശുറാ കൌൺസിൽ മുന്നോട്ടുവെച്ച ചില നിർദേശങ്ങൾ.

രാജ്യത്ത് വിപണന കേന്ദ്രങ്ങൾ വർധിപ്പിക്കണമെന്നും കെട്ടിട വാടക കുറയ്ക്കണമെന്നും ഉൽപ്പാദന ചെലവ് കുറയ്ക്കണമെന്നും കൌൺസിൽ നിർദേശിച്ചു. വിലക്കയറ്റം സംബന്ധിച്ച ഇക്കണോമിക് ആൻഡ് ഫിനാൻഷ്യൽ അഫ്ഫയെർസ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് കൌൺസിൽ പരിശോധിച്ചു..

വിലക്കയറ്റം എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ടെന്നും എന്നാൽ ചില അടിസ്ഥാന മേഖലകളിൽ ഇത് കൂടുതൽ'രൂക്ഷമാണെന്നും യോഗം വിലയിരുത്തി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcB


Latest Related News