Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഡ്രൈവ് ത്രൂ വാക്സിനേഷന് രണ്ടു കേന്ദ്രങ്ങൾ,നടപടിക്രമങ്ങൾ അറിയാം

March 28, 2021

March 28, 2021

ദോഹ: ഖത്തറിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് രണ്ടാമത്തെ ഡ്രൈവ് ത്രൂ കേന്ദ്രം തുറന്നു. അല്‍വക്റയിലെ അല്‍ ജനൂബ് സ്റ്റേഡിയത്തിന്റെ പാര്‍ക്കിങ് സ്ഥലത്താണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നേരത്തേ ലുസൈലില്‍ ഡ്രൈവ് ത്രൂ സെന്‍റര്‍ ആരംഭിച്ചിരുന്നു. വാഹനത്തില്‍നിന്ന് ഇറങ്ങാതെ തന്നെ കോവിഡ് പ്രതിരോധത്തിെന്‍റ രണ്ടാം കുത്തിവെപ്പ് സ്വീകരിക്കാന്‍ കഴിയും എന്നതാണ് ഡ്രൈവ് ത്രൂ സെന്‍ററിന്റെ  പ്രത്യേകത.രണ്ടമത്തെ കുത്തിവെപ്പ് മാത്രമാണ് ഈ കേന്ദ്രങ്ങളിൽ നൽകുന്നത്. രണ്ടാം കുത്തിവെപ്പിന് സമയമായവര്‍ക്ക് മുന്‍കൂട്ടി സമയം നിശ്ചയിക്കാതെ തന്നെ ഇവിടങ്ങളില്‍ വാഹനത്തിലെത്തി കുത്തിവെപ്പ് സ്വീകരിക്കാന്‍ കഴിയും.ഒന്നാമത്തെ കുത്തിവെപ്പ് എടുക്കുമ്പോൾ തന്നെ ഇതിനുള്ള തിയ്യതി ലഭിക്കും.

ലുസൈല്‍ മള്‍ട്ടിപര്‍പസ് ഹാളിന്റെ പിറകിലാണ് ലുസൈലിലെ ഡ്രൈവ് ത്രൂ സെന്‍റര്‍. സ്വന്തമായി വാഹനമില്ലാത്തവരാണെങ്കില്‍ ടാക്സിയില്‍ വന്നാലും കുത്തിവെപ്പ് സ്വീകരിക്കാന്‍ കഴിയും. എന്നാല്‍, വാഹനത്തിലിരുന്നല്ലാതെ നടപടി പൂര്‍ത്തീകരിക്കുക സാധ്യമല്ല. ആഴ്ചയില്‍ ഏഴു ദിവസവും ലുസൈൽ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് പ്രവര്‍ത്തനം. രാത്രി ഒൻപതിന് മുമ്പ് ഗേറ്റിലെത്തുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ആദ്യ കുത്തിവെപ്പ് സ്വീകരിച്ചപ്പോള്‍ നല്‍കിയ കാര്‍ഡ് കൊണ്ടുവരണം. കുത്തിവെപ്പെടുക്കുന്നതിനു മുമ്പ് പ്രാഥമിക പരിശോധന നടത്തും.

കുത്തിവെപ്പെടുത്തു കഴിഞ്ഞ് പ്രത്യേക സ്ഥലത്ത് സ്വന്തം വാഹനത്തില്‍ തന്നെ നിശ്ചിതസമയം കാത്തിരിക്കണം. കുത്തിവെപ്പ് സ്വീകരിച്ചതിനുശേഷം പ്രയാസമുണ്ടോ എന്ന് നോക്കാനാണിത്. ശാരീരിക പ്രയാസം ഉണ്ടാകുന്നവരെ സഹായിക്കാനും വൈദ്യസഹായം നല്‍കാനും ആരോഗ്യപ്രവര്‍ത്തകരുണ്ടാകും. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനുമായി സഹകരിച്ച്‌ ഹമദ് മെഡിക്കല്‍ കോര്‍പറേഷനാണ് ഈ കേന്ദ്രം നടത്തുന്നത്. സന്ദര്‍ശകര്‍ക്ക് രജിസ്േട്രഷന്‍, അസസ്മെന്‍റ്, വാക്സിനേഷന്‍, നിരീക്ഷണം എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ കേന്ദ്രത്തിെന്‍റ പ്രവര്‍ത്തനം. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാണ് ലുസൈലിലെ കേന്ദ്രത്തില്‍ സൗകര്യമുള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക      


Latest Related News