Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആരാധനാലയങ്ങൾക്ക് മേലുള്ള അവകാശത്തർക്കം നാടിന് ആപത്തെന്ന് ടി.പി രാമകൃഷ്ണൻ എം.എൽ.എ

February 25, 2023

February 25, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : നിരവധി ആരാധനാലയങ്ങളിൽ അവകാശത്തർക്കം ഉയരുന്നത് രാജ്യത്തെ വിവിധ സമൂഹങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധത്തെ ബാധിക്കുമെന്നും എല്ലാവരും എല്ലാ  ആരാധനാലയങ്ങളോടും  ആദരവ് പുലർത്തണമെന്നും പേരാമ്പ്ര എം എൽ എ യും മുൻ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രിയുമായ ടി.പി രാമകൃഷ്ണൻ ദോഹയിൽ പറഞ്ഞു. ഹ്രസ്വസന്ദർശനാർത്ഥം ദോഹയിൽ എത്തിയ ടി.പി രാമകൃഷ്ണൻ ഖത്തർ സംസ്‌കൃതി നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.രാജ്യത്താകമാനം മതനിപേക്ഷത വലിയ ഭീഷണി നേരിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐസിസി അശോക ഹാളിൽ നടന്ന പരിപാടിയിൽ  കേരള സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളും മുന്നോട്ടുള്ള വികസന കാഴ്ചപ്പാടുകളും അദ്ദേഹം വിശദീകരിച്ചു. പ്രവാസികൾ കേരളത്തിന് നൽകുന്ന പിന്തുണ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മ പരിഹരിക്കാനുതകുന്ന തരത്തിൽ ചെറുകിട തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ഊർജിതമാക്കി. തൊഴിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ കേരളം നടത്തുന്ന ശ്രമങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു.

കേന്ദ്ര ഗവൺമെൻ്റ് സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുമ്പോഴും, വികസന, ജനക്ഷേമ പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണ്. പൊതുമേഖലയെ തകർക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത് എന്നൽ , കേന്ദ്ര ഗവൺമെൻ്റ് വിൽക്കാൻ വെച്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുത്ത് ലാഭത്തിലാക്കിയ ചരിത്രമാണ് കേരളത്തിന്. അതിനു ഏറ്റവും വലിയ ഉദാഹരമായിരുന്നു വെള്ളൂർ പേപ്പർ മിൽ എന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

സംസ്‌കൃതി പ്രസിഡണ്ട് അഹമ്മദ് കുട്ടി അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി എ കെ ജലീൽ സ്വാഗതവും, മുൻ ജനറൽ സെക്രട്ടറി ഇ എം സുധീർ ആശംസയും നേർന്നു. മാർച്ച് മാസം 17നു നടക്കുന്ന സംസ്കൃതി സ്പോർട്സ് ഡേയുടെ ജേഴ്സി പ്രകാശനം ടിപി രാമകൃഷ്ണൻ നിർവഹിച്ചു.  സംസ്‌കൃതിയുടെ 11 യൂണിറ്റുകളുടെയും പ്രതിനിധികൾ ജേഴ്സി ഏറ്റുവാങ്ങി. സംസ്‌കൃതി സെക്രട്ടറി സുഹാസ് പാറക്കണ്ടി ചടങ്ങിന് നന്ദി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News