Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ മലയാളികളുടെ ഉടമസ്ഥതയിൽ പുതിയ ഓൺലൈൻ ടാക്സി,വിശദീകരണ യോഗം നാളെ 

September 06, 2019

September 06, 2019

ദോഹ : അന്താരാഷ്‌ട്ര ഓൺലൈൻ ടാക്‌സികൾ ഡ്രൈവർമാരെ ചൂഷണം ചെയ്യുകയാണെന്ന പരാതി ശക്തമായതിനെ തുടർന്ന് ഖത്തറിലെ മലയാളികളുടെ നേതൃത്വത്തിൽ പുതിയ ഓൺലൈൻ ടാക്സിക്ക് രൂപം നൽകുന്നു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലിമോസിൻ ഉടമകളെ കൂടി ഉൾപെടുത്തിയാണ് കോലോ എന്ന പേരിൽ പുതിയ ഓൺലൈൻ ടാക്സി നിലവിൽ വരുന്നത്.

വലിയ മുതൽ മുടക്കോ സ്വന്തമായി ടാക്‌സികളോ ഡ്രൈവർമാരോ ഇല്ലാതെ നടത്തുന്ന അന്താരാഷ്ട്ര ഭീമന്മാരായ ഓൺലൈൻ ടാക്സികളിൽ പലതും  ഡ്രൈവർമാരെ ചൂഷണം ചെയ്യുന്നതായാണ് ഇവരുടെ പരാതി.ടാക്സി ഡ്രൈവർമാർക്ക് തുച്ഛമായ വരുമാനം മാത്രമാണ് ഇവരിൽ നിന്ന് ലഭിക്കുന്നതെന്നും മലയാളികളായ ടാക്സി ഡ്രൈവർമാർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖത്തറിലെ മലയാളികളായ ലിമോസിൻ ഉടമകളുടെ നേതൃത്വത്തിൽ പുതിയ ഓൺലൈൻ ടാക്സിക്ക് രൂപം നൽകുന്നത്.ഡ്രൈവർമാർക്ക് കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാകുന്ന തരത്തിലാണ് പുതിയ കമ്പനിക്ക് രൂപം നൽകുന്നതെന്നും കോലോ ഓൺലൈൻ ടാക്സിക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ 'ന്യൂസ്റൂമി'നോട് പറഞ്ഞു.ഇതിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യക്കാരായ ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയും ഇവർ രൂപീകരിച്ചിട്ടുണ്ട്.ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ടാക്സി ഡ്രൈവർമാരെയും കൊലോയ്‌ക്ക് കീഴിൽ കൊണ്ട് വരുന്നതിനു പുറമെ ഇവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി വിവിധ പദ്ധതികൾ ആവിഷ്കരിക്കാനും ലക്ഷ്യമാക്കിയാണ് 'ഹം ആപ്കേ സാത്ത്' HASAATH എന്ന പേരിൽ പുതിയ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്.

കോലോ,ഹസാത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാനും ഹസാത്ത് ഐഡി കാർഡുകളുടെ വിതരണത്തിനായി നാളെ പ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. തുമാമ KMCC ഹോളിൽ നാളെ വൈകിട്ട് അഞ്ചുമണിക്കാണ് യോഗം.കോലോ പ്രതിനിധികളും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും.ഖത്തറിലെ മുഴുവൻ ലിമോസിൻ ഡ്രൈവർമാരും യോഗത്തിൽ പങ്കെടുക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.


Latest Related News