Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സിനിമാരംഗത്തെ പ്രമുഖർക്കൊപ്പം ഒ.ഐ.സി.സി ഖത്തർ ഇൻകാസ് പുതുപ്പള്ളി വിജയാഘോഷം

September 09, 2023

News_Qatar_Malayalam

September 09, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻറെ ചരിത്ര വിജയം ആഘോഷമാക്കി ഖത്തറിലെ ഒ.ഐ.സി.സി ഇൻകാസ് പ്രവർത്തകർ.

മലയാള സിനിമാ മേഖലയിലെ പ്രമുഖകോൺഗ്രസ്സ് അംഗങ്ങൾക്കൊപ്പം വെള്ളിയാഴ്ച കാലിക്കറ്റ് നോട്ട്ബുക് റെസ്റ്റോറന്റിലാണ് ആഘോഷപരിപാടികൾ നടന്നത്.കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷൻ പ്രസിഡൻറും കെപിസിസി സാംസ്കാരിക സമിതി ചെയർമാനുമായ ആന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.ഇടതു ഭരണത്തിൽ അഭിപ്രായ സ്വാതന്ത്ര്യം പോലും നഷ്ടമാവുന്ന സാഹചര്യത്തിൽ കോൺഗ്രസ്സുകാരാണെന്നു വിളിച്ചു പറയാൻ ആർജവമുള്ള സിനിമാപ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.കോൺഗ്രസ്സുകാരനായതിൽ അഭിമാനമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം. ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത എംഎൽഎ ചാണ്ടി ഉമ്മന് ആശംസ അറിയിച്ചു.

മുദ്രാവാക്യങ്ങളും കരഘോഷവും നിറഞ്ഞ വേദിയിൽ കേക്ക് മുറിച്ചും മധുരം വിളമ്പിയുമാണ് പ്രവർത്തകർ സന്തോഷം പങ്കുവെച്ചത്.താരസംഘടനയായ ''അമ്മ' ജനറൽ സിക്രട്ടറി ഇടവേള ബാബു, നിർമാതാക്കളായ രജപുത്ര രഞ്ജിത്ത്,ലിസ്റ്റിൻ സ്റ്റീഫൻ, രാകേഷ്, സമദ് ട്രൂത്ത്, എന്നിവർ ചാണ്ടി ഉമ്മനെ അഭിനന്ദിച്ചു.

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സിക്രട്ടറി ശ്രീജിത് എസ് നായർ സ്വാഗതം ആശംസിച്ചു.ഒഐസിസി-ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, യൂത്ത് വിങ്-വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഒഐസിസി-ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ട്രഷറർ ജോർജ് അഗസ്റ്റിൻ നന്ദി പറഞ്ഞു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News