Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
2023 ദോഹ എക്‌സ്‌പോയിൽ 40,000-ത്തിലധികം വോളണ്ടിയർമാർ രജിസ്റ്റർ ചെയ്തു

August 07, 2023

August 07, 2023

ന്യൂസ്‌റൂം ബ്യൂറോ

ദോഹ : 2023 ദോഹ എക്‌സ്‌പോയിലെ വോളണ്ടിയർ പ്രോഗ്രാമിനായി 40,000-ത്തിലധികം അപേക്ഷകർ രജിസ്റ്റർ ചെയ്‌തതായി റിപ്പോർട്ട്. എക്സ്പോ ഇവന്റിന്റെ സംഘാടകർ തന്നെയാണ് ഈ വിവരം ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ വെളിപ്പെടുത്തിയത്. 2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് 2023 ദോഹ എക്‌സ്‌പോ നടക്കാനിരിക്കുന്നത്.  

 എക്സ്പോ വോളണ്ടിയർമാരുടെ രജിസ്ട്രേഷൻ കഴിഞ്ഞ ഓഗസ്റ്റ് 3 നായിരുന്നു തുടങ്ങിയത്. 2022 ഫിഫ ലോകകപ്പിന് ശേഷം ഖത്തർ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ വലിയ ഇവന്റായിരിക്കും 2023 ദോഹ എക്‌സ്‌പോ. 

എക്സ്പോയിലേക്ക് 2,200 വോളണ്ടിയർമാരെയാണ് ആവശ്യമെന്ന് സംഘാടകർ പറഞ്ഞിരുന്നു. വോളണ്ടിയർ അപേക്ഷകൾ പരിശോധിച്ചതിന് ശേഷം, തിരഞ്ഞെടുത്തവരെ ഇന്റർവ്യൂ ചെയ്യുന്നതായിരിക്കും. അതിനു ശേഷം, വോളണ്ടിയർമാരെ നിയമിക്കുകയും പ്രത്യേക റോളുകൾ നൽകുകയും ചെയ്യും. എക്‌സ്‌പോ തുടങ്ങുന്നതിന് മുൻപ് വോളണ്ടിയർമാരെ പരിശീലിപ്പിക്കുകയും, അക്രഡിറ്റേഷനും യൂണിഫോമുകളും നൽകുകയും ചെയ്യും.

ആഴ്ചയിൽ രണ്ട് ദിവസത്തിൽ, 45 ഷിഫ്റ്റുകൾ എന്ന രീതിയിലായിരിക്കും വോളണ്ടിയർമാർക്ക് ജോലിയുണ്ടാവുക. ആറ് മുതൽ എട്ട് മണിക്കൂർ വരെ ഡ്യൂട്ടി സമയം നീണ്ടുനിൽക്കുമെന്നും അധികൃതർ അറിയിച്ചു. 

വോളണ്ടിയർ പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള നിബന്ധനകളും  മാനദണ്ഡങ്ങളും കഴിഞ്ഞ ദിവസം എക്സ്പോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. 

എക്‌സ്‌പോ 2023 ദോഹയ്‌ക്കായി വോളണ്ടിയർ ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഇവന്റിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് “വോളണ്ടിയർ പ്രോഗ്രാം” എന്ന വിഭാഗത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് .

വോളണ്ടിയർ രെജിസ്ട്രേഷൻ ലിങ്ക്: https://www.dohaexpo2023.gov.qa/en/take-part/volunteer-programme/

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News