Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ സാദാത്ത് അസോസിയേഷൻ ( സാഖ്‌) സ്നേഹ സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു

October 17, 2023

October 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഖത്തർ സാദാത്ത് അസോസിയേഷൻ സ്നേഹ സംഗമവും ബിസിനസ്സ് മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള  എക്സലൻസി അവാർഡ് വിതരണവും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു.റിതാജ് സൽവാ റിസോർട്ടിൽ നടന്ന ചടങ്ങിൽ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

സാഖ്‌ പ്രസിഡണ്ട്‌ സയ്യിദ് ജഹ്ഫർ തങ്ങൾ മമ്പുറം അധ്യക്ഷനായിരുന്നു.  സയ്യിദ് സഫ്‌വാൻ തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി.സയ്യിദ് മഷൂദ് തങ്ങൾ, സാഖ്‌ ജനറൽ സെക്രട്ടറി സയ്യിദ് ഷഹബാസ് തങ്ങൾ ട്രഷറർ മുഹ്‌സിൻ ബാഫഖി തങ്ങൾ എന്നിവർ സംസാരിച്ചു.നൗഷാദ് ടിപി , സെയ്‌തു തങ്ങൾ( ഏഷ്യൻ മെഡിക്കൽ സെന്റർ), ഷഫീർ പുറവൂർ ( ഷാൻ ഗ്രൂപ്പ്), മുഹമ്മദ്‌ ഇസ്മായിൽ( പാരിസ് യുണൈറ്റഡ് കമ്പനീസ്), അബ്ദുൽ സത്താർ വല്ല്യാപ്പള്ളി( വെസ്റ്റ്പാക്), അജ്മൽ കെ കെ ( റൊട്ടാന ഗ്രൂപ്), എന്നിവർക്ക് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ , സയ്യിദ് സാദിഖലി തങ്ങൾ,സയ്യിദ് ഖലീൽ ബുഖാരി തങ്ങൾ എന്നിവർ ചേർന്ന് ബിസിനസ് എക്‌സലൻസി അവാർഡുകൾ സമ്മാനിച്ചു. 

സ്നേഹ സംഗമത്തോടനുബന്ധിച്ച നടത്തിയ മദ്‌ഹ്‌ ഗാന മൽസരത്തിൽ ഒന്നാമതെത്തിയ മുഹമ്മദ് സഹീദ്, അബ്ദുൽ ഹനാൻ എന്നിവർക്ക്   മൊമന്റൊ സമ്മാനിച്ചു. ടോക്കൺ ഓഫ് അപ്രിസിയേഷൻ അവാർഡ്‌ സലിം കുറുങ്ങോട്(ദാന ഹൈപ്പർ),സൈനുൽ ആബിദ് തങ്ങൾ(കലിമ ഫോൺസ്), എബിസി ഗ്രൂപ്പ് , മുഹ്സിൻ ( തവക്കൽ ഗ്രൂപ്പ്‌) എന്നിവർ ഏറ്റുവാങ്ങി.സാദാത്ത്‌ അസോസിയേഷന്റെ ഗസ്റ്റ് ഓണർ അവാർഡ് ഹുസൈൻ ജിഫ്‌രി തങ്ങളും(ദർശന ടീവി)സ്നേഹാദരവ് സലാം ഹാജി പാപ്പിനിശ്ശേരിയും ഏറ്റുവാങ്ങി.

സ്നേഹ സംഗമത്തിൻ്റെ ഭാഗമായി മശ്ഹൂർ തങ്ങളുടെ നേതൃത്വത്തിൽ ഇശൽ വിരുന്നും നടന്നു.വിവിധ സംഘടനാ പ്രതിനിധികളെ പ്രതിനീകരിച്ച അബൂബക്കർ അൽ കാസിമി, സക്കരിയ്യ മാണിയൂർ (KIC) , പറവണ്ണ അബുറസാഖ്‌ മുസ്ല്യാർ, ഡോക്ടർ ബഷീർ പുത്തൂർപാടം (ICF), ഡോക്ടർ അബ്ദുസമദ്‌ ( KMCC) തുടങ്ങിയവർ സംസാരിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU

 

 


Latest Related News