Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കുടുംബ സന്ദർശക വിസയും റെസിഡൻസ് പെർമിറ്റും ആർക്കൊക്കെ ലഭിക്കും,വിശദമായി അറിയാം

December 03, 2023

 Qatar_Malayalam_News

December 03, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഖത്തറിൽ കുടുംബങ്ങൾക്കുള്ള താമസ, സന്ദർശക വിസകൾ ലഭിക്കുന്നതിനുള്ള  മാനദണ്ഡങ്ങൾ പുതുക്കി.ഫാമിലി റെസിഡൻസി, സന്ദർശക വിസക്കായി മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

കുടുംബ റെസിഡൻസി വിസ ലഭിക്കാൻ കുറഞ്ഞത് 10,000 റിയാൽ ശമ്പളമോ അല്ലെങ്കിൽ 6000 റിയാൽ മാസ വേതനവും കമ്പനി വക ഫാമിലി അക്കമഡേഷനും ഉണ്ടായിരിക്കണം.സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ടെക്നികൽ, സ്പെഷ്യലൈസ്ഡ് വിഭാഗം (തൊഴിലാളികൾ അല്ലാത്തവർ)പ്രൊഫഷണലുകൾക്കാണ് കുടുംബ വിസക്ക് അപേക്ഷിക്കാൻ കഴിയുക. 

സ്വന്തം സ്പോൺസർഷിപ്പിൽ കുടുംബ റെസിഡൻസി വിസക്ക് അപേക്ഷിക്കുമ്പോൾ ആൺ മക്കൾക്ക് 25ന് മുകളിൽ പ്രായമുണ്ടാവാൻ പാടില്ല. പെൺമക്കൾ അവിവാഹിതരായിരിക്കണം. ആറിനും 18നുമിടയിൽ പ്രായമുള്ള മക്കൾ ഖത്തറിലോ, രാജ്യത്തിന് പുറത്തോ വിദ്യഭ്യാസം നൽകുന്നതായി സാക്ഷ്യപ്പെടുത്തണം. കുടുംബത്തിന് ആരോഗ്യ ഇൻഷുറൻസും ഉറപ്പാക്കണം. സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് കുറഞ്ഞത് 10,000 റിയാൽ ശമ്പളക്കാരായിരിക്കണം. 

സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ടെക്നികൽ, സ്പെഷ്യലൈസ്ഡ് വിഭാഗം (തൊഴിലാളികൾ അല്ലാത്തവർ)പ്രൊഫഷണലുകൾക്കാണ് കുടുംബ വിസക്ക് അപേക്ഷിക്കാൻ കഴിയുക. ചുരുങ്ങിയത് 10,000 റിയാൽ ശമ്പളക്കാരായിരിക്കണം. അല്ലാത്ത പക്ഷം, 6000 റിയാൽ ശമ്പളവും കമ്പനിയുടെ കീഴിൽ കുടുംബ താമസ സൗകര്യവുമുള്ളവർക്കും അപേക്ഷിക്കാം. ഇത് തൊഴിൽ കരാറിൽ വ്യക്തമാക്കിയിരിക്കണമെന്നും നിബന്ധനയുണ്ട്.. 

കുടുംബ സന്ദർശക വിസ ലഭിക്കാൻ 

സാധാരണ തൊഴിലാളികളല്ലാത്ത പ്രൊഫഷണലുകൾക്ക് കുടുംബ സന്ദർശക വിസക്ക് അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞത് 5000 റിയാൽ മാസ ശമ്പളമുള്ളവർക്ക് അപേക്ഷിക്കാം.. കുടുംബ താമസ സൗകര്യവും ഉറപ്പാക്കണം. സ്പോൺസർ ചെയ്യുന്ന വ്യക്തിയുമായി അടുത്ത ബന്ധമുള്ളവരായിരിക്കണം സന്ദർശക വിസയിൽ വരുന്നത്. മെട്രഷ് വഴി അപേക്ഷ സമർപ്പിക്കുേമ്പാൾ കാണുന്ന പട്ടികയിലെ ബന്ധുക്കൾക്കായിരിക്കും സന്ദർശക വിസ അനുവദിക്കുന്നത് (ഉദാ: പിതാവ്, മാതാവ്, ഭാര്യ, മക്കൾ, സഹോദരങ്ങൾ, പിതാമഹൻ, അമ്മാവൻ, ഭാര്യാ മാതാപിതാക്കൾ ഉൾപ്പെടെ അടുത്ത ബന്ധുക്കളെ സ്പോൺസർ ചെയ്യാം). സന്ദർശക വിസയിലെത്തുന്നവർക്ക് പ്രായ നിബന്ധനകൾ ഇല്ല. അതേസമയം, ഖത്തറിൽ നിൽക്കുന്നത് വരെ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News