Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എക്സ്പോയിൽ പങ്കെടുക്കാനെത്തിയ യു.എ.ഇ പ്രസിഡന്റിന് ദോഹയിൽ ഉജ്വല സ്വീകരണം

October 02, 2023

Gulf_Malayalam_News

October 02, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ദോഹ എക്സ്പോ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ യു.എ.ഇ പ്രസിഡന്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും പ്രതിനിധി സംഘത്തെയും ഖത്തർ അമീർ  ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തിൽ ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരിച്ചു.തിങ്കളാഴ്ച ഉച്ചതിരിഞാണ് യു.എ.ഇ പ്രസിഡന്റും ഉന്നതതല പ്രതിനിധി സംഘവും ദോഹയിൽ എത്തിയത്.

ഖത്തർ അമീറിന്റെ പ്രത്യേക പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി,അമീരി ദിവാൻ മേധാവി ഷെയ്ഖ് സൗദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി,ഖത്തറിലെ യുഎഇ അംബാസഡർ ഷെയ്ഖ് സായിദ് ബിൻ ഖലീഫ ബിൻ സുൽത്താൻ ബിൻ ഷഖ്ബൗത്ത് അൽ നഹ്യാൻ എന്നിവരും യുഎഇ പ്രസിഡന്റിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

മൂന്നര വർഷം നീണ്ടുനിന്ന ഉപരോധം പിൻവലിച്ച ശേഷം ഇത് രണ്ടാം തവണയാണ് യു.എ.ഇ പ്രസിഡന്റ് ഖത്തർ സന്ദർശിക്കുന്നത്.കഴിഞ്ഞ ഡിസംബറിൽ ഫിഫ ലോകകപ്പിന് മുന്നോടിയായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ സന്ദർശിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News