Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ സർക്കാർ പബ്ലിക് സ്‌കൂളുകളിൽ ബസുകളുടെ ഗതാഗത നിരക്കിൽ 78 ശതമാനം ഇളവ് പ്രഖ്യാപിച്ചു

September 17, 2023

Qatar_Malayalam_News

September 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ സർക്കാർ പബ്ലിക് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ബസ് ഗതാഗത നിരക്കിൽ 78 ശതമാനം ഇളവ് പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.

وزارة التربية والتعليم والتعليم العالي تخفض أجرة المواصلات المدرسية بـنسبة 78%
للمزيد:https://t.co/qUlRlJxM2k pic.twitter.com/GwNOCzCW2R

— وزارة التربية والتعليم والتعليم العالي (@Qatar_Edu) September 17, 2023



പബ്ലിക് സ്കൂളുകളിലെ ജിസിസി പൗരന്മാരല്ലാത്ത വിദ്യാർത്ഥികൾക്ക്, ഗതാഗത ഫീസ് 220 ഖത്തർ റിയാലായി ക്രമീകരിച്ചിട്ടുണ്ടെന്ന്  വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽ ജബ്ർ അൽ നുഐമി പറഞ്ഞു. ഒരു സെമസ്റ്ററിന് ഒരു വിദ്യാർത്ഥിക്ക് മുമ്പ് 1,000 ഖത്തർ റിയാലായിരുന്നു ഗതാഗത ഫീസ്.

എൻഡോവ്‌മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിന് കീഴിലുള്ള ഇമാമുമാരുടെയും മുഅദിൻമാരുടെയും കുട്ടികൾക്ക് പുസ്തകങ്ങളുടെ വിലയും ഗതാഗത ഫീസും മുഴുവനായി ഒഴിവാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഖത്തറി സ്ത്രീകളുടെയും ഭിന്നശേഷിയുള്ളവരുടെയും കുട്ടികളുടെ പുസ്തകങ്ങളുടെ വിലയും ഗതാഗത ഫീസും ഒഴിവാക്കിയിട്ടുണ്ട്. ഓരോ സെമസ്റ്ററിനും ഓരോ വിദ്യാർത്ഥിക്കും 150 ഖത്തർ റിയാൽ എന്ന നിരക്കിലായിരുന്നു പാഠപുസ്തകങ്ങളുടെ വില.

അതേസമയം,മലയാളികൾ ഉൾപെടെ ഇന്ത്യൻ വിദ്യാർത്ഥികളിൽ സിംഹഭാഗവും പഠിക്കുന്നത് ഇന്ത്യൻ സ്‌കൂളുകളിലാണ്.ഇപ്പോഴത്തെ പ്രഖ്യാപനം ഇന്ത്യൻ സ്‌കൂളുകൾക്ക് കൂടി ബാധകമാക്കിയാൽ ചെറിയ വരുമാനക്കാരായ പ്രവാസി കുടുംബങ്ങൾക്ക് കൂടി ഏറെ ആശ്വാസമാകുമായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News