Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ സർക്കാർ ആശുപത്രികളിലെ ചികിത്സാ നിരക്കുകൾ,ആദ്യ ഘട്ടത്തിൽ താമസ വിസയിലുള്ളവർക്ക് ബാധകമാവില്ലെന്ന് മന്ത്രാലയം

October 04, 2023

 qatar_news_malayalam

October 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഖത്തറിലെ ഹമദ് മെഡിക്കൽ കോർപ്പറേഷനിലും(HMC)പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പുതുതായി പ്രഖ്യാപിച്ച ചികിത്സാ നിരക്കുകൾ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം കൂടുതൽ വ്യക്തത വരുത്തി. പുതിയ നിരക്കുകൾ ആദ്യ ഘട്ടത്തിൽ താമസ വിസയുള്ളവർക്ക് ബാധകമാവില്ലെന്നും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് സംവിധാനം നിലവിൽ വരുന്നത് വരെ സന്ദർശകർക്ക് മാത്രമായിരിക്കും ബാധകമാവുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലെ വിശദമായ ചികിത്സാ നിരക്കുകൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്.ഗസറ്റിൽ പ്രസിദ്ധീകരിച്ച് അടുത്ത ദിവസം,ഒക്ടോബർ 4 ന് പുതിയ നിരക്കുകൾ ബാധകമാകുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.എന്നാൽ,നിർബന്ധിത ഇൻഷുറൻസ് പരിരക്ഷ നിലവിൽ വരുന്നത് വരെ സന്ദർശകർക്ക് മാത്രമായിരിക്കും പുതിയ നിബന്ധന ബാധകമാവുക എന്നാണ് മന്ത്രാലയം ഇപ്പോൾ വിശദീകരിക്കുന്നത്.

ഇതനുസരിച്ച്, നിർബന്ധിത ഇൻഷുറൻസ് പ്രാബല്യത്തിൽ വരുന്നത് വരെ വിദേശികൾക്ക് ഉൾപ്പെടെ നിലവിലെ സംവിധാനം തുടരാനാണ് തീരുമാനം.അതേസമയം,രാജ്യത്തെത്തുന്ന സന്ദർശകർക്ക് കഴിഞ്ഞ ഫെബ്രുവരി മുതൽ തന്നെ  ആരോഗ്യ ഇൻഷുറൻസ് സംവിധാനം  ബാധകമാക്കിയിരുന്നു.  അത്യാഹിതങ്ങളും അപകടങ്ങളും ഉൾപെടെയുള്ള എല്ലാ ചികിത്സകൾക്കും ഇതുവഴി സൗജന്യ ചികിത്സ ലഭിക്കും. മറ്റ് അധിക  ഇൻഷുറൻസ് പാക്കേജുകൾ വഴി സന്ദർശകർക്ക് കൂടുതൽ  പരിരക്ഷ ലഭിക്കുന്നതിനും ഇതുവഴി കഴിയും.ഇതിന് പിന്നാലെ, ഖത്തറിൽ താമസ വിസയുള്ളവർക്കും ഉടൻ  നിർബന്ധിത ഇൻഷുറൻസ് നടപ്പാക്കുമെന്നും സ്വകാര്യ മേഖലയിലായിരിക്കും ഇവർക്ക് ഇൻഷുറൻസ് പരിരക്ഷ വഴിയുള്ള ചികിത്സ ലഭിക്കുകയെന്നും അധികൃതർ അറിയിച്ചിരുന്നു.ഇത് നിലവിൽ വരുന്നത് വരെ പുതുതായി പ്രഖ്യാപിച്ച ചികിത്സാ നിരക്കുകൾ ഖത്തറിൽ താമസ വിസയുള്ളവർക്ക് ബാധകമാവില്ലെന്നാണ് മന്ത്രാലയം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News