Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ എക്സ്പോയ്ക്ക് ഇന്ന് തുടക്കം,പൊതുജനങ്ങൾക്ക് പ്രവേശനം നാളെ മുതൽ

October 02, 2023

malayalam_news_qatar_expo_doha_new_updates

October 02, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :അൽ ബിദ്ദ പാർക്കിൽ ആറു മാസം നീണ്ടുനിൽക്കുന്ന  ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്‌സ്‌പോ 2023 ഇന്ന് തുടങ്ങും.അതേസമയം, ഒക്‌ടോബർ 3 ചൊവ്വാഴ്ച മുതലായിരിക്കും  പൊതുജനങ്ങൾക്കുള്ള പ്രവേശനമെന്ന് എക്‌സ്‌പോ 2023 സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൂരി അറിയിച്ചു.

ഔപചാരിക ഉദ്ഘാടനവും അതിനോടനുബന്ധിച്ച വി.ഐ.പി. അതിഥികളുടെ സന്ദര്‍ശനവും നടക്കുന്നതിനാലാണ് ഇന്ന് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാത്തത്.

എക്‌സ്‌പോ സന്ദർശിക്കുന്നവർക്ക്  മൂന്ന് സോണുകളിലായി ദിനംപ്രതി വിവിധ പരിപാടികൾ ആസ്വദിക്കാൻ അവസരമുണ്ടാകും. ഇന്റർനാഷണൽ സോൺ, കൾച്ചറൽ സോൺ, ഫാമിലി സോൺ എന്നിങ്ങനെ മൂന്നു സോണുകളായി എക്സിബിഷൻ ക്രമീകരിച്ചിട്ടുണ്ട്..ഹരിത മേഖലകളുടെ വിപുലീകരണത്തിന് തടസ്സമാകുന്ന എല്ലാ വെല്ലുവിളികൾക്കും പ്രശ്നങ്ങൾക്കും നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അൽ ഖൂരി പറഞ്ഞു.

ഉയർന്ന തലത്തിലുള്ള സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയും കൈവരിക്കുന്നതിൽ ഖത്തറിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് എക്സ്പോയിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എക്സ്പോ സന്ദര്‍ശകരെ പ്രത്യേകം സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളും മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. ദോഹ മെട്രോയും സന്ദര്‍ശകരെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. എക്സ്പോയുടെ നിറങ്ങളിലും ലോഗോയോടെയും വൈവിധ്യമാര്‍ന്ന ബ്രാന്‍ഡിംഗുകളോടെയാണ് ഓരോ മെട്രോ സ്റ്റേഷനും അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

സന്ദര്‍ശകര്‍ക്ക് സവിശേഷമായ സ്റ്റോപ്പോവര്‍ പാക്കേജുകളും ടിക്കറ്റ് നിരക്കുമായി ഖത്തര്‍ എയര്‍വേയ്സ് ഹോളിഡേയ്സ് രംഗത്തുണ്ട്.ഖത്തറിലെ വിവിധ നിലവാരത്തിലുള്ള ഹോട്ടലുകളും സന്ദര്‍ശകരെ സ്വീകരിക്കും. ഏത് ബജറ്റില്‍പ്പെട്ടവര്‍ക്കും താമസിക്കാവുന്ന ഹോട്ടല്‍ മുറികൾ ലഭ്യമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News