Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫലസ്തീൻ ജനത എക്കാലവും തടവുകാരായി തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് ഖത്തർ അമീർ

September 20, 2023

News_Qatar_Malayalam

September 20, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഇസ്രായേലിന്റെ ഫലസ്തീൻ ജനതയോടുള്ള നീതിനിഷേധവും എക്കാലവും അവർ തടവുകാരായി തുടരുന്നതും അംഗീകാരിക്കാനാവില്ലെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഐക്യരാഷ്ട്രസഭയുടെ 78ാം പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യത്തിലുള്ള ഖത്തറിന്റെ നിലപാട് അദ്ദേഹം ഉറച്ച വാക്കുകളിൽ ആവർത്തിച്ചത്.ഫലസ്തീനിലെ ജനങ്ങളുടെ നീതിയുടെ ശബ്ദമായാണ് അമീർ ഐക്യരാഷ്ട്രസഭയിൽ 20 മിനുട്ട് നേരം സംസാരിച്ചത്.

സിറിയയിൽ ഭരണകൂട അടിച്ചമർത്തലിനിരയാക്കപ്പെടുന്നവർക്ക് നീതി ആവശ്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ലബനാൻ, യമൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിസന്ധികൾ അവസാനിപ്പിക്കണമെന്നും ആവശ്യമുന്നയിച്ചു.  

പ്രളയത്തിലും ഭൂകമ്പത്തിലുമായി ലിബിയയിലും മൊറോക്കോയിലും ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേർന്നായിരുന്നു അമീർ പ്രസംഗം ആരംഭിച്ചത്. ഖത്തറിനെയും ഖത്തറിലെ ജനങ്ങളെയും സംസ്കാരത്തെയും അറിയാനുള്ള അവസരമായിരുന്നു കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് ഫുട്ബാളെന്ന് അമീർ വ്യക്തമാക്കി. ഞങ്ങളെ അറിയാനും സംസ്കാരവും മൂല്യവും പഠിക്കാനും ലോകത്തിനുള്ള അവസരമായിരുന്നു ലോകകപ്പ് ഫുട്ബാൾ. ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഖത്തറിന്റെ പദവി സ്ഥാപിക്കാനും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും കഴിഞ്ഞു.

ജനങ്ങളും സംസ്‌കാരങ്ങളും തമ്മിലെ ആശയവിനിമയത്തിനും പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിലും സ്പോർട്സിന്റെ പങ്ക് കൂടുതൽ വ്യക്തമാക്കുന്നതായിരുന്നു ലോകകപ്പ് എന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ സാധാരണ നിലയിലെത്തിക്കുന്നതിനായി ഖത്തറിന്റെ നേതൃത്വത്തിലെ അന്താരാഷ്ട്ര ഇടപെടലുകൾ തുടരുമെന്നും അമീർ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുമായും രാജ്യങ്ങളുമായും ഇതുസംബന്ധിച്ച ചർച്ചകൾക്കായി ഖത്തർ വഴിയൊരുക്കും. പഴയ തെറ്റുകൾ ആവർത്തിക്കാതിരിക്കാനും തീവ്രവാദ സംഘങ്ങളുടെ കേന്ദ്രമാവാതിരിക്കാനും വേണ്ടിയാണിത്.

അഫ്ഗാൻ ജനതക്ക് ആവശ്യമായ അന്താരാഷ്ട്ര പിന്തുണയും സഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മനുഷ്യാവകാശങ്ങൾ, പ്രത്യേകിച്ച് ന്യൂനപക്ഷ അവകാശങ്ങളും വിദ്യാഭ്യാസത്തിനും തൊഴിലെടുക്കാനുമുള്ള സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കാനും പ്രവർത്തിക്കേണ്ടതുണ്ട് -അമീർ വ്യക്തമാക്കി. ഫലസ്തീനിലെ ജനങ്ങളുടെ നീതിയുടെ ശബ്ദമായും അമീറിന്റെ വാക്കുകൾ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് മുഴങ്ങി.

സുരക്ഷ, കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി പ്രശ്നങ്ങൾ, ദാരിദ്ര്യം, തൊഴിലില്ലായ്മ, വംശീയത, യുദ്ധ കുറ്റകൃത്യങ്ങൾ തുടങ്ങിയ പൊതുവിഷയങ്ങളിൽ ലോകനേതാക്കളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ചൊവ്വാഴ്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ, പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും പ്രാദേശികവും അന്തർദേശീയവുമായ മറ്റു സംഭവവികാസങ്ങളും ചർച്ചയായി. ഖത്തറും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണവും ഇരു നേതാക്കളും ചർച്ച ചെയ്തു.78-ാമത് യുഎൻ ജനറൽ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനത്തിൽ അമീർ സംസാരിച്ചു. ഖത്തറിലെ ജനങ്ങളെയും സംസ്കാരത്തെയും അറിയാനുള്ള അവസരമായിരുന്നു കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് ഫുട്ബാളെന്ന് അമീർ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഖത്തറിന്റെ പദവി സ്ഥാപിക്കാനും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും ലോകകപ്പിലൂടെ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News