Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പിനെതിരായ ആക്രമണം,രാജ്യത്തെ പ്രാദേശിക മാധ്യമങ്ങൾ തിരിച്ചടിക്കുന്നു

October 11, 2022

October 11, 2022

അൻവർ പാലേരി
ദോഹ: നിർമാണ തൊഴിലാളികളുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഖത്തർ ലോകകപ്പിനെതിരെ ചില യൂറോപ്യൻ മാധ്യമങ്ങൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി രാജ്യത്തെ ഇംഗ്ലീഷ്,അറബിക് പ്രാദേശിക മാധ്യമങ്ങൾ.

കുടിയേറ്റ തൊഴിലാളികളോടും സ്ത്രീകളോടും എൽജിബിടിക്യു സമൂഹത്തോടുമുള്ള ഖത്തറിന്റെ നിലപാടുകളെ കടന്നാക്രമിച്ചുകൊണ്ടുള്ള പ്രചാരണ കാമ്പയിനുകളെ വിവിധ അറബ്,ഇംഗ്ലീഷ് പത്രങ്ങൾ തങ്ങളുടെ എഡിറ്റോറിയലുകളിലും കാർട്ടൂണുകളിലും ശക്തമായി പ്രതിരോധിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.നവംബർ 20 ന് ആരംഭിക്കുന്ന ഖത്തർ ലോകകപ്പിന് മുന്നോടിയായി 'ഡെയ്‌ലി മെയിൽ'പോലുള്ള  യൂറോപ്യൻ പത്രങ്ങളും ചില മനുഷ്യാവകാശ സംഘടനകളും  ഖത്തറിനെ തുടർച്ചയായി ആക്രമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ, ലോകകപ്പ് മത്സരങ്ങൾ കാണിക്കുന്നതിന് പൊതുസ്‌ക്രീനുകളോ ഫാൻസോണുകളോ അനുവദിക്കില്ലെന്ന് ചില ഫ്രഞ്ച് നഗരങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്..

അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങളുടെ മുനയൊടിക്കുന്ന കാർട്ടൂണുകളുമായാണ് ഖത്തറിലെ പ്രമുഖ അറബ് ദിനപത്രമായ അൽ ശർഖ് രംഗത്തെത്തിയതെങ്കിൽ വിമർശകർക്ക് കുറിക്കുകൊള്ളുന്ന മറുപടികളാണ് അൽ റായ പത്രം തങ്ങളുടെ എഡിറ്റോറിയലിൽ നൽകിയത്.നമുക്ക് അപവാദ പ്രചരണങ്ങൾ അവസാനിപ്പിച്ച് ജനങ്ങളെ ഒന്നിപ്പിക്കുന്ന ഒരു ലോകകപ്പിനായി സഹകരിക്കാം എന്നും പത്രം വിമർശകരോട് ആവശ്യപ്പെട്ടു.

ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങളെക്കുറിച്ച് യൂറോപ്യൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന നുണകളും കിംവദന്തികളും പൊളിച്ചടുക്കുന്നതായിരുന്നു അൽ ശർഖ് ഞായറാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗം.
പല യൂറോപ്യൻ രാജ്യങ്ങളിലും മാധ്യമങ്ങൾ ഖത്തർ ലോകകപ്പിനെതിരെ “വ്യവസ്ഥാപിത ഗൂഢാലോചന”നടത്തുന്നതായി കുറ്റപ്പെടുത്തിയ മുഖപ്രസംഗത്തിൽ,ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങളിൽ ശ്രദ്ധയൂന്നുന്ന മാധ്യമങ്ങൾ എന്തുകൊണ്ട്  യൂറോപ്പിലെ തൊഴിലാളികൾ അനുഭവിക്കുന്ന ദയനീയമായ ജീവിതാവസ്ഥകൾ എന്തുകൊണ്ട് കാണുന്നില്ല എന്നും ചോദിക്കുന്നുണ്ട്.

യൂറോപ്പിന് പുറത്തുള്ള ഒരു രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോഴെല്ലാം മാധ്യമങ്ങൾ ഇത്തരം ആരോപണങ്ങളുമായി വരാറുണ്ടെന്നും അൽ ശർഖ് ഓർമിപ്പിച്ചു.

എക്കാലത്തെയും മികച്ച അറബ് ഫുട്ബോൾ കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുൻ അൾജീരിയൻ രാജ്യാന്തര താരം താരം ലഖ്ദർ ബെല്ലൂമിയുമായി അൽ ശർഖ് നടത്തിയ അഭിമുഖത്തിൽ എല്ലാ വിമർശനങ്ങളെയും അദ്ദേഹം പുച്ഛിച്ചുതള്ളി. "ക്ഷുദ്രകരമായ ഇത്തരം പ്രചാരണങ്ങൾ ഖത്തറിനെ നിരുത്സാഹപ്പെടുത്തില്ല" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ അറബ് രാജ്യങ്ങൾക്കെതിരെ വ്യാപകമായ ആക്രമങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാട്ടിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി വിവേചന രഹിതമായി ലോകത്തെ മുഴുവൻ ഖത്തർ ലോകകപ്പിനായി ക്ഷണിക്കുന്നതായി പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News