Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗ്രാൻഡ് മാൾ ഹൈപ്പർമാർകറ്റിൽ പത്താം വാർഷിക പ്രൊമോഷനുകൾക്ക് തുടക്കമായി

October 09, 2023

October 09, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂസ്‌റൂം ബ്യുറോ 

 ദോഹ :രാജ്യത്തെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർകറ്റിന്റെ ഏഷ്യൻ ടൗൺ ശാഖയിൽ പത്താമത് വാർഷിക പ്രൊമോഷൻ ആരംഭിച്ചു.ഒക്ടോബർ 10 ന്(നാളെ) ആരംഭിക്കുന്ന പ്രൊമോഷന്റെ ഭാഗമായി 10 ഖത്തർ റിയാലിന് വൈവിധ്യമാർന്ന നിരവധി ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാവും.

ഗ്രാൻഡ് മാൾ ഹൈപ്പർമാർകറ്റ് ,ഗ്രാൻഡ് എക്സ്പ്രസ്സ് ഷോപ് (91 &170 ), എന്നീ ഔട്ട്ലെറ്റുകളിൽ  പ്രൊമോഷൻ ഇളവുകൾ ലഭ്യമായിരിക്കും.

പഴം,പച്ചക്കറികൾ ,ഫ്രഷ് ഫുഡ്  ,ഹോട് ഫുഡ് ,ബേക്കറി ,ഗ്രോസറി, സൗന്ദര്യ വർധക വസ്തുക്കൾ,വീട്ടുപകരണങ്ങൾ,തുണിത്തരങ്ങൾ,പാദരക്ഷകൾ,  ഇലക്ട്രോണിക്സ് തുടങ്ങി 500 ഓളം ഉത്പന്നങ്ങൾ 10  ഖത്തർ  റിയാൽ പ്രൊമോഷനിൽ ഉൾപെടുത്തിയിട്ടുണ്ട്.

കൂടാതെ,ഏഷ്യാൻടൗണിലെ എല്ലാ ബ്രാഞ്ചുകളിലും രാവിലെ എട്ടു  മണി മുതൽ രാത്രി പത്തു  മണി വരെ HOURLY പ്രൊമോഷനും ഒരുക്കിയിട്ടുണ്ട്.

ഒക്ടോബർ 10 മുതൽ ഡിസംബർ  27  വരെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൻ്റെ ഏത് ഔട്ട്‌ലെറ്റുകളിൽ നിന്നും (ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, മെക്കയിൻസ്, ഗ്രാൻഡ് എക്സ്പ്രസ്സ്  ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ്സ് (ഷോപ് നമ്പർ  91 & 170, പ്ലാസ മാൾ), ഉമ്മു ഗർൻ, അസീസിയ, എസ്ദാൻ മാൾ വുകൈർ) 

50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന  റാഫിൾ കൂപ്പൺ വഴി 8 MG ZS കാറുകൾ  ഉപഭോക്താക്കൾക്കു നറുക്കെടുപ്പിലൂടെ സ്വന്തമാക്കാവുന്നതാണ് 

കഴിഞ്ഞ പത്തു   വർഷത്തോളമായി ഉപഭോക്താക്കൾ  നൽകി വരുന്ന അകമഴിഞ്ഞ പിന്തുണയും വിശ്വാസതയുമാണ് ഗ്രാന്റിന്റെ  വളർച്ചക്കും  വിജയത്തിനും പിന്നിലെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ്  ചിറക്കൽ അറിയിച്ചു .

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV

 


Latest Related News