Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒരു ക്ലിക്കിൽ ലോകത്തെവിടേക്കും യാത്ര ചെയ്യാം,മൈ ട്രിപ്‌സ് യാത്രാ പോർട്ടലിന് ഖത്തറിൽ തുടക്കമായി

October 09, 2023

News_Qatar_Malayalam

October 09, 2023

അൻവർ പാലേരി

ദോഹ : ഖത്തറിൽ യാത്രാ-ടൂർ പാക്കേജുകൾ കണ്ടെത്താനും യാത്രാ എളുപ്പമാക്കാനും വഴിയൊരുക്കുന്ന mytrips.travel വെബ്‌സൈറ്റിന് ദോഹയിൽ തുടക്കമായി.ഖത്തറിലെ പ്രശസ്തമായ അൽ ജാബർ ഗ്രൂപ്പും കുവൈത്തിലെ അൽ റാഷിദ് ഇന്റർനാഷണൽ ഗ്രൂപ്പും സംയുക്തമായാണ് പദ്ധതിക്ക് തുടക്കമിട്ടത്.

ഖത്തറിലുള്ളവർക്ക് വിവിധ ആവശ്യങ്ങൾക്കുള്ള യാത്രാ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തുന്നതിനും അനുയോജ്യമായ ടൂർ പാക്കേജുകൾ തിരഞ്ഞെടുക്കാനും വെബ്‌സൈറ്റ് വഴി കഴിയുമെന്ന് കമ്പനി പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അനുജോജ്യമായ യാത്രാ ആവശ്യങ്ങൾ കണ്ടെത്തുന്നതിനൊപ്പം കൃത്യവും തടസ്സമില്ലാത്തതുമായ സേവനങ്ങളും കമ്പനി ഉറപ്പ് നൽകുന്നതായി പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.യാത്രക്കാർക്കാവശ്യമായ വിസാ സേവനങ്ങളും മൈ ട്രിപ്‌സ് ഡോട്കോം ഉറപ്പ് നൽകുന്നുണ്ട്.

യാത്രാമാറ്റങ്ങൾ,റദ്ദാക്കലുകൾ,പണം തിരികെ ലഭിക്കൽ എന്നിവയ്ക്ക്  സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കമ്പനി പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.ആഗോള ട്രാവൽ മാനേജ്‌മെന്റ് കമ്പനികളിലൊന്നായ എ.ടി.ജി,ആഡംബര ക്രൂയിസ് ബ്രാൻഡായ ക്രൂയിസ് ഗുരു,അൽ ജാബിർ ഗ്രൂപ്പിന് കീഴിലെ ഹോട്ടൽ ബ്രാൻഡായ സെഞ്ച്വറി എന്നിവയുമായി ചേർന്നാണ് ഉപഭോക്താക്കൾക്കായി വ്യത്യസ്ത രീതിയിലുള്ള യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നത്.

 

തിങ്കളാഴ്ച രാവിലെ ലുസൈൽ സെഞ്ച്വറി മറീന ഹോട്ടലിൽ ചേർന്ന വാർത്താസമ്മേളനത്തിൽ അൽ ജാബർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് സുൽത്താൻ അൽ ജാബർ,അൽ റാഷിദ് ഇന്റർനാഷണൽ ഗ്രൂപ്പ് സി.ഇ.ഒ രവി വാര്യർ,സി.എഫ്.ഒ പ്രദീപ് മേനോൻ,അൽ ജാബർ ഗ്രൂപ് ഡയറക്റ്ററും സെഞ്ച്വറി ഹോട്ടൽസ് സാലാഹ് ഖതീബ് ക്ലസ്റ്റർ ജനറലുമായ അഹമ്മദ് ജാബർ,അൽ ജാബർ ടൂർസ് ജനറൽ മാനേജർ ദിലീപ് നായർ എന്നിവർ പങ്കെടുത്തു.

വെബ്‌സൈറ്റ് ലിങ്ക് : mytrips.travel 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV

 


Latest Related News