Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഭക്ഷ്യമേളക്ക് ഇത്തവണ പ്രത്യേകതകൾ ഏറെയുണ്ട്,ലുസൈൽ ബൊളിവാർഡിൽ മാർച്ച് 11ന് തുടക്കമാവും

February 26, 2023

February 26, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : 12-ാമത് ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (ക്യുഐഎഫ്എഫ്) മാർച്ച് 11 മുതൽ 21 വരെ നടക്കും. ലോകകപ്പിന് ശേഷം ഖത്തറിലെ താമസക്കാരുടെയും സന്ദർശകരുടെയും ഇഷ്ട കേന്ദ്രമായി മാറിയ ലുസൈൽ ബൊളിവാർഡിലാണ് ഇത്തവണ മേള നടക്കുക.

നേരത്തെ അൽ ബിദ്ദ പാർക്കിൽ നടന്ന 11-ാം പതിപ്പിന് സമാനമായി, തത്സമയ പാചക പ്രദര്ശനത്തിനുള്ള വേദിയും വര്ക് ഷോപ്പുകളും ഇത്തവണയും ഉണ്ടാകും. മേളയുടെ ഭാഗമായി മാസ്റ്റർ ക്ലാസുകളും ലൈവ് കുക്കിംഗ് ഷോകളും അരങ്ങേറും. എല്ലാവർക്കും പ്രവേശനം അനുവദിക്കുന്ന വിഐപി ഏരിയയും ക്ഷണപ്രകാരം മാത്രമുള്ള മറ്റൊരു വിഐപി ലോഞ്ചും ഇത്തവണത്തെ പ്രത്യേകതകളാണ്.

മെക്സിക്കൻ ടാക്കോസ്, ലൈബീരിയൻ റൈസ് ബ്രെഡ് തുടങ്ങിയ അന്താരാഷ്‌ട്ര വിഭവങ്ങളും പാചകരീതികളും കൂടാതെ, മക്‌ബൂസ്, ലൂയിഖാമത്ത്, കാരക് ടീ എന്നിവയുൾപ്പെടെയുള്ള സ്വാദിഷ്ടമായ ഖത്തരി വിഭവങ്ങൾക്കും ഇക്കുറി പ്രാധാന്യം നൽകും.ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണവിഭവങ്ങളുടെ ആഘോഷമാണ് ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ.

വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾക്കൊപ്പം, എല്ലാ ദിവസവും രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗം, റോവിംഗ് എന്റർടെയ്‌നറുകൾ, സ്കൈ ഡിന്നർ, ടീ വിത്ത് ഹാരോട്സ്, കിഡ്‌സ്‌മോണ്ടോ / കിഡ്‌സാനിയ), ഐസ് റിങ്ക് തുടങ്ങിയ വിനോദ പരിപാടികളും അരങ്ങേറും.

ദിവസവും ഉച്ചക്ക് 2 മണി മുതൽ രാത്രി 11 മണി വരെയും വാരാന്ത്യങ്ങളിൽ 2 മണി മുതൽ പുലർച്ചെ 1 വരെയുമാണ് പ്രവേശനം.പ്രവേശനം സൗജന്യമായിരിക്കുമെങ്കിലും ഖത്തർ ടൂറിസം വെബ്‌സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

മെട്രോ (QNB മെട്രോ സ്റ്റേഷനിൽ ഡ്രോപ്പ് ഓഫ്), ടാക്സി അല്ലെങ്കിൽ സ്വകാര്യ കാർ വഴി ഫെസ്റ്റിവൽ നടക്കുന്ന ലുസൈൽ ബൊളിവാർഡിൽ  എത്തിച്ചേരാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News