Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് ഈ മാസം 12 ന് 

September 09, 2020

September 09, 2020

ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രത്യേക കോണ്‍സുലാര്‍ ക്യാംപ് സെപ്റ്റംബര്‍ 12 ന് നടക്കും.ഒനൈസയിലെ എംബസി ആസ്ഥാനത്താണ് ക്യാംപ് നടക്കുക.സേവനങ്ങള്‍ക്കായി എംബസിയില്‍ ഓണ്‍ലൈന്‍ മുഖേന മുന്‍കൂര്‍ അനുമതിക്കായി റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ക്യാമ്പിൽ സേവനങ്ങൾ ലഭിക്കുക. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, അടിയന്തര പവര്‍ ഓഫ് അറ്റോര്‍ണി, വ്യത്യസ്ത ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുകള്‍ തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുക.സേവനം ആവശ്യമുള്ളവര്‍ ഇന്ന് വൈകുന്നേരത്തിന് മുമ്പ് 33 05 96 47 എന്ന നമ്പറില്‍ ആവശ്യമായ രേഖകൾ സഹിതം വാട്‌സ് അപ്പ് സന്ദേശം അയയ്ക്കണം.

പേര്, പാസ്‌പോര്‍ട് നമ്പര്‍, ഖത്തര്‍ ഐഡി നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, ഏത് സേവനമാണ് വേണ്ടത്, അടിയന്തര സേവനം ആവശ്യപ്പെടാനുള്ള കാരണം, ഓണ്‍ലൈന്‍ വഴി മുന്‍കൂര്‍ അനുമതി ലഭിച്ച തീയതിയും സമയവും എന്നിവയാണ് വാട്സ്ആപ് ചെയ്യേണ്ടത്.ക്യാംപില്‍ പങ്കെടുക്കാനുള്ള അനുമതി, സമയം എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വാട്‌സ് അപ്പ് വഴി തന്നെ അപേക്ഷകർക്ക് ലഭിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഈ വാട്സ്ആപ് ലിങ്കിൽ ചേരുക 


Latest Related News