Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഇൻകാസ് പ്രവർത്തകനായ ചാവക്കാട് സ്വദേശി നിര്യാതനായി

January 09, 2023

January 09, 2023

അൻവർ പാലേരി 
ദോഹ : ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന ചാവക്കാട് കടപ്പുറം കള്ളാംമ്പി പടിയിൽ താമസിക്കുന്ന ചാലിൽ ഫഹദ്(33)നാട്ടിൽ നിര്യാതനായി. ഇൻകാസ് യൂത്ത് വിങ് പ്രഥമ പ്രസിഡന്റായിരുന്ന ഫഹദ് ഖത്തറിലെ,ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.ഹമദ് മെഡിക്കൽ കോർപറേഷനിൽ ജീവനക്കാരനായിരുന്ന ഫഹദ് മൂന്ന് വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.

ഞായറാഴ്ച എടക്കഴിയൂർ പള്ളിയിലെ നേർച്ചക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പള്ളിയിലേക്ക് കയറിയെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു.തിങ്കളാഴ്ച വെളുപ്പിന് ആശുപത്രിയിലായിരുന്നു അന്ത്യം.

മാതാവ് അഞ്ചങ്ങാടി പുതുവീട്ടിൽ സൗദ . ഭാര്യ ജിസ്മിയ . മകൾ ഫിൽസ.സഹോദരങ്ങൾ ഫബിത,ഫർഹ,ഫാരിസ.ഖബറടക്കം പിന്നീട് നടക്കും.

ഫഹദിന്റെ നിര്യാണത്തിൽ ഖത്തർ ഇൻകാസ് അനുശോചനം അറിയിച്ചു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News