Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ ഭക്ഷണപ്രിയർ ശ്രദ്ധിക്കുക,തായ്‌ലൻഡിൽ നിന്നുള്ള പ്രത്യേക തരം കൂൺ കഴിക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

June 08, 2023

June 08, 2023

ന്യൂസ്‌റൂം ബ്യുറോ  

ദോഹ : തായ്‌ലൻഡിൽ നിന്നുള്ള പുതിയ ഇനോകി കൂൺ കഴിക്കുന്നതിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) മുന്നറിയിപ്പ് നൽകി.മന്ത്രാലയത്തിന്റെ സെൻട്രൽ ഫുഡ് ലബോറട്ടറികളിലെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ഈ ഉൽപന്നത്തിന്റെ  ഇറക്കുമതി ചെയ്ത പായ്ക്കുകളിൽ രോഗകാരിയായ ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് എന്ന ബാക്ടീരിയ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

 “ചില രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഈ ഉൽപ്പന്നത്തിൽ ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ പൊതുജനാരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയവുമായി ചേർന്ന് ഇവ വിപണിയിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.പുറത്തുനിന്നെത്തിയ മുഴുവൻ ഉൽപന്നവും ലബോറട്ടറി പരിശോധനയ്ക്ക്  വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. തുടർപരിശോധനകൾക്കും നടപടികൾക്കുമായി  മന്ത്രാലയത്തിന്റെ ഭക്ഷ്യ പരിശോധനാ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്..നേരത്തെ വാങ്ങിയ ഉൽപന്നങ്ങൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ അവ ഉപയോഗിക്കാതെ ഉപേക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു..ഉൽപ്പന്നം വാങ്ങിയ ഔട്ട്‌ലെറ്റുകളിൽ തന്നെ  അവ തിരികെ നൽകാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്.നിലവിൽ ഈ ഉൽപന്നം കഴിച്ചവരുണ്ടെങ്കിൽ  ഛർദ്ദി, ഓക്കാനം അല്ലെങ്കിൽ നിരന്തരമായ പനി, പേശി വേദന ,കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ എത്രയും വേഗം ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കണം"-ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News