Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വിശുദ്ധ റമദാനില്‍ ഖത്തറില്‍ സ്വര്‍ണ്ണ വില്‍പ്പനയില്‍ 50 ശതമാനത്തിന്റെ വര്‍ധന

March 26, 2023

March 26, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: വിശുദ്ധ റമദാനില്‍ ഖത്തറില്‍ സ്വര്‍ണ്ണ വില്‍പ്പനയില്‍ 50 ശതമാനത്തിന്റെ വര്‍ധന. വര്‍ഷാവര്‍ഷം റമദാന്‍ സ്വര്‍ണ്ണ വില്‍പ്പനയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത് പതിവാണ്. അതുകൊണ്ടുതന്നെ ഖത്തറിലെ സ്വര്‍ണ്ണ വ്യാപാരികള്‍ കാത്തിരിക്കുന്ന സീസണുകളിലൊന്നാണ് റമദാന്‍.

പ്രതിസന്ധി ഘട്ടത്തില്‍ സുരക്ഷിതമായ കറന്‍സി എന്ന നിലയിലും, വിശ്വസനീയമായ നിക്ഷേപ സ്രോതസ്സ് എന്ന നിലയിലും സ്വര്‍ണ്ണം വാങ്ങുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. 

ഖത്തറിലെ സ്വര്‍ണ്ണ വ്യാപരികള്‍ അവരുടെ ഏറ്റവും പുതിയ ഡിസൈനുകള്‍ പ്രദര്‍ശിപ്പിക്കുന്നത് റമദാന്‍ സീസണിലാണ്. ഖത്തറിലെ കുടുംബങ്ങള്‍ സ്വര്‍ണ്ണം വാങ്ങാനും സ്വര്‍ണ്ണം കൈമാറ്റം ചെയ്യാനും തല്പര്യപ്പെടുന്നത് റമദാന്‍ കാലത്താണ്. പരമ്പരാഗത സ്വര്‍ണ്ണാഭരണങ്ങള്‍ ഇഷ്ടപ്പെടുന്ന ഖത്തറികളാണ് നിലവില്‍ വിപണിയെ സജീവമാക്കുന്നതെന്ന് അല്‍ സലാഹി ഹോള്‍ഡിംഗ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറയുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News