Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യൂറോപ്പിൽ തൊഴിലാളി ചൂഷണം ചെയ്യപ്പെട്ടാൽ കമ്പനിയെ ചൂണ്ടിക്കാണിക്കും,ഖത്തറിൽ വിമർശകരുടെ വിരലുകൾ എപ്പോഴും സർക്കാരിന് നേരെയാണെന്ന് വിദേശകാര്യമന്ത്രി

December 13, 2022

December 13, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലോകകപ്പ് കാരണം കഴിഞ്ഞ പത്തു വർഷങ്ങൾക്കുള്ളിൽ വലിയ പുരോഗതി കൈവരിക്കാൻ ഖത്തറിന് സാധിച്ചുവെന്നും എന്നാൽ അഭൂതപൂർവമായ വിമർശനങ്ങൾക്ക് രാജ്യം വിധേയമായെന്നും  ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി. 2010-ൽ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിച്ചത് മുതൽതന്നെ വിമർശനങ്ങൾ നേരിടുകയാണെന്ന് തിങ്കളാഴ്ച വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ചില മാധ്യമങ്ങളുടെ ഖത്തറിനോടുള്ള സമീപനവും പെരുമാറ്റവും തികച്ചും നിഷേധാത്മകവും നിരാശാജനകവുമായിരുന്നു. വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമായ വാർത്തകളാണ് അവർ ഖത്തറിനെതിരെ എഴുതിക്കൊണ്ടിരുന്നത്.

ഏറ്റവും കൂടുതൽ ഇൻക്ലൂസീവ് ആയ ലോകകപ്പാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ധാരാളം ആളുകൾക്ക് ലോകകപ്പ് ആസ്വദിക്കാൻ കഴിഞ്ഞു. ഇന്ത്യ, പാകിസ്ഥാൻ, തെക്കുകിഴക്കൻ ഏഷ്യ, അറബ് മേഖല, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, മധ്യേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരെല്ലാം തന്നെ ഇവിടെ വന്ന് ഫുട്ബോൾ ആസ്വദിക്കുകയാണ്.

ഖത്തർ ഒരു ചെറിയ രാജ്യമായതിനാൽ തന്നെ വിവിധ വേദികളിൽ നടക്കുന്ന ഒന്നിലധികം മത്സരങ്ങൾ വീക്ഷിക്കാൻ ആരാധകർക്ക് സാധിക്കുന്നു. ഒരു മത്സരം കഴിഞ്ഞ് അടുത്ത വേദിയിലേക്ക് പോകാനുള്ള ദൂരം വളരെ കുറവാണ്.ഒരു ദിവസം  ഒന്നിലധികം മത്സരങ്ങൾ ആസ്വദിക്കുക എന്നത് മുമ്പില്ലാത്തതും ഖത്തർ ലോകകപ്പിന്റെ മാത്രം പ്രത്യേകതയും ആണ്.

"സന്ദർശകരിൽ ഭൂരിഭാഗം ആളുകൾക്കും നല്ല അഭിപ്രായമാണുള്ളത്. ചില നിഷേധാത്മക നിരീക്ഷണങ്ങൾ ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ടാവാം.എന്നാൽ ഭൂരിഭാഗവും സംസാരിക്കുന്നത് ഈ രാജ്യത്തിന്റെ ആതിഥേയ മര്യാദയെ കുറിച്ചാണ്"- അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും ഈ വിഷയത്തിൽ ഉന്നയിക്കപ്പെട്ട ആശയക്കുഴപ്പങ്ങളെക്കുറിച്ചുമുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. "ഞങ്ങളുടെ രാജ്യം പൂർണമാണെന്ന് ഞങ്ങൾ ഒരിക്കലും അവകാശപ്പെടുന്നില്ല. കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ പൂർണ്ണമാണെന്ന് ഞങ്ങൾ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ഈ ആശങ്കകൾ പരിഗണിക്കുകയും ഖത്തർ അവരെ അംഗീകരിക്കുകയും ഗൗരവമായി എടുക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ 12 വർഷമായി ഖത്തർ കൈക്കൊണ്ട എല്ലാ പരിഷ്‌കാരങ്ങളും നടപ്പിലാക്കി.എന്നാൽ ഈ പ്രശ്നത്തെ ഖത്തർ അവഗണിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്,അത് അങ്ങനെയല്ല.

"സംശയങ്ങൾ ഉണ്ടെങ്കിൽ, ഹ്യൂമൻ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ പോലുള്ള സംഘടനകൾക്ക് ഇവിടെ വന്ന് പഠിക്കാവുന്നതാണ്. അതിവിടെ സാധിക്കും.പക്ഷെ, മറ്റ് പല സ്ഥലങ്ങളിലും അവർക്ക് അത് പോലും ചെയ്യാൻ കഴിയില്ല…"
അദ്ദേഹം വ്യക്തമാക്കി.

10 വർഷം കൊണ്ട് ഒരു സർക്കാർ സംവിധാനം മാറിയത് നേട്ടമാണ്.10 വർഷമായി യൂറോപ്പ് മാറിയില്ല. 10 വർഷമായി അമേരിക്ക മാറിയില്ല. ഞങ്ങൾ ഈ മാറ്റങ്ങൾ ത്വരിതപ്പെടുത്തി. അതിന് ഞങ്ങളെ പ്രാപ്തരാക്കിയത് ലോകകപ്പാണ്.

എന്നാൽ വിമർശകർ എപ്പോഴും സർക്കാരിനെയാണ് കുറ്റപ്പെടുത്തുന്നത്. അവർ ഒരിക്കലും തൊഴിലാളികളെ  ചൂഷണം ചെയ്യുന്ന കമ്പനികൾക്ക് നേരെ വിരൽ ചൂണ്ടുന്നില്ല. യൂറോപ്പിൽ കുടിയേറ്റ തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുമ്പോൾ അവർ അതിൽ ഉൾപ്പെട്ട കമ്പനിയെ കുറ്റപ്പെടുത്തും. പക്ഷേ ഖത്തറിൽ  എല്ലാ വിരലുകളും സർക്കാരിനെതിരെയാണ്. അദ്ദേഹം മാധ്യമങ്ങളെ വിമർശിച്ചുകൊണ്ട് പറഞ്ഞു.

"എല്ലാ അറബികളെയും ഒരുമിച്ച് കൊണ്ടുവരാൻ കഴിഞ്ഞതിൽ ഖത്തറിന് അഭിമാനമുണ്ട്. ഇത് ഫുട്‍ബോളിന്റെ തന്നെ മാന്ത്രിക സൗന്ദര്യമാണ്. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെയും അറബികളെയും അനറബികളെയുമെല്ലാം  ഒരുമിച്ച് കൊണ്ടുവന്നു എന്നതാണ് ടൂർണമെന്റിന്റെ വിജയം"-അഭിമുഖം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News