Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പ് ലോഗോ ചൊവ്വാഴ്ച ലോകത്തിന്റെ നെറുകയിൽ തെളിയും

September 01, 2019

September 01, 2019

ലോക തലസ്ഥാനങ്ങളിൽ ലോഗോ ഡിജിറ്റൽ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും.ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലും 23 ലോക രാജ്യങ്ങളിലും ലോഗോ പ്രദര്‍ശിപ്പിക്കും.
ദോഹ: 2022 ഖത്തര്‍ ഫിഫാ ലോകകപ്പ് ലോഗോ ചൊവ്വാഴ്ച  പ്രകാശനം ചെയ്യും. ഖത്തര്‍ ലോകകപ്പിന്റെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി(എസ്.സി) ആണ് ലോഗോ പ്രകാശനത്തിന്റെ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ മാസം ലോഗോ പുറത്തിറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ചൊവ്വാഴ്ച ദോഹ സമയം രാത്രി 8.22ന് അന്താരാഷ്ട്ര ഡിജിറ്റല്‍ കാംപയിന്‍ വഴി ലോഗോ അനാവരണം ചെയ്യുമെന്ന് സുപ്രീം കമ്മറ്റി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കമ്മിറ്റി നേരിട്ടാണ് പ്രകാശന കര്‍മം നിര്‍വഹിക്കുന്നത്. തുടര്‍ന്ന് ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലും 23 ലോക രാജ്യങ്ങളിലും ലോഗോ പ്രദര്‍ശിപ്പിക്കും. ലോക തലസ്ഥാനങ്ങളില്‍ ഭീമന്‍ സ്‌ക്രീന്‍ വഴിയും ലോഗോ പ്രദര്‍ശിപ്പിക്കും.

ദോഹയില്‍ കത്താറ,സൂഖ് വാഖിഫ്, ഷെറാട്ടണ്‍ ഹോട്ടല്‍, അല്‍ശൂല ടവര്‍ എന്നിവിടങ്ങളിലും കുവൈത്തില്‍ കുവൈത്ത് ടവേഴ്‌സ്, മസ്‌കത്തില്‍ ഓപെറാ ഹൗസ്, ബെയ്‌റൂത്തില്‍ റൂഷ് റോക്ക്, അമ്മാനില്‍ റോയല്‍ ഹോട്ടല്‍, അല്‍ജീരിയയില്‍ ഓപെറാ ഹൗസ്, തുനീഷ്യയില്‍ ഹമ്മാമെറ്റ്, റബാത്തില്‍ കോര്‍ണിഷ് റബാത്ത്, ഇറാഖില്‍ ബഗ്ദാദ് ടവര്‍, തഹ്രീര്‍ സ്‌ക്വയര്‍ എന്നിവിടങ്ങളിലാകും ലോഗോ പ്രദര്‍ശിപ്പിക്കുക. ഇന്ത്യയില്‍ ബാഹുല്‍നാഥ് മുംബെയില്‍ ആണു പ്രദര്‍ശനം നടക്കുക.


Latest Related News