Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കളിയാരവമൊഴിഞ്ഞ 974 സ്റ്റേഡിയത്തിൽ നാളെ ഫാഷൻ ഷോ,50 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കും

December 15, 2022

December 15, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ലോകത്തെ ഏറ്റവും വലിയ ഫാഷൻ ഷോകളിൽ ഒന്നായ ഖത്തർ ഫാഷൻ യുണൈറ്റഡ്' ഫാഷൻ ഷോ വെള്ളിയാഴ്ച 974 ( റാസ് അബു അബൗദ്) സ്റ്റേഡിയത്തിൽ നടക്കും.ലോകകപ്പിന് ശേഷം സ്റ്റേഡിയം പൊളിച്ചു നീക്കുന്നതിന് മുമ്പുള്ള ഏറ്റവും വലിയ ഈവൻസിനാണ് സ്റ്റേഡിയം നാളെ സാക്ഷ്യം വഹിക്കുന്നത്.
. 25000 പേരെയാണ് ഫാഷൻ ഷോയിൽ പ്രതീക്ഷിക്കുന്നത്. ആറു ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളിൽനിന്നുള്ള കലാകാരൻമാർ ഫാഷൻ ഷോയിൽ പങ്കെടുക്കും. അർജന്റീന, ബെൽജിയം, ബ്രസീൽ, ചൈന, കൊളംബിയ, ഇംഗ്ലണ്ട്, ഫ്രാൻസ്, ഘാന, ഗ്രീസ്, ഈജിപ്ത്, ഇറാൻ, ഇറ്റലി, ജപാൻ, നൈജീരിയ, ഖത്തർ, ശ്രീലങ്ക, ഉക്രൈൻ, അമേരിക്ക എന്നിവടങ്ങളിലെ മികച്ച ബ്രാന്റുകൾ ഷോക്കെത്തും. വൈകുന്നേരം മൂന്നു മണിക്കാണ് ഫാഷൻ ഷോ.
അതേസമയം,ലോകകപ്പിന് ശേഷം സ്റ്റേഡിയം പൊളിച്ചുനീക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും അവസാന മൽസരം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ സ്റ്റേഡിയം പൊളിക്കാൻ തുടങ്ങിയതായി ചില മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയിരുന്നു.സ്റ്റേഡിയം നിർമാണം നടക്കുമ്പോഴുള്ള ചിത്രങ്ങൾക്കൊപ്പമാണ് പലരും ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത്.

ലോകകപ്പിലെ ഏഴു മത്സരങ്ങളാണ് 974 സ്റ്റേഡിയത്തിൽ നടന്നത്. നവംബർ 22ന് ഗ്രൂപ്പ് സി യിലെ മെക്‌സികോ-പോളണ്ട് മത്സരമായിരുന്നു ആദ്യത്തേത്. 24-ന് പോർച്ചുഗൽ-ഘാന, 26ന് ഫ്രാൻസ്-ഡെൻമാർക്ക്, 28ന് ബ്രസീൽ-സ്വിറ്റ്‌സർലന്റ്, 30ന് പോളണ്ട്-അർജന്റീന, ഡിസംബർ രണ്ടിന് സെർബിയ-സ്വിറ്റ്‌സർലന്റ്, അഞ്ചിന് ബ്രസീൽ-തെക്കൻ കൊറിയ പ്രീ ക്വാർട്ടർ മത്സരങ്ങളുമാണ് ഇവിടെ നടന്നത്.
44,000 കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണിത്. നിർമാണ സമയത്ത് തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന കണ്ടെയ്‌നറുകൾ റീ സൈക്കിൾ ചെയ്താണ് സ്‌റ്റേഡിയം നിർമ്മിച്ചത്. സ്‌റ്റേഡിയം നിർമ്മിക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ ചിത്രീകരിച്ച് വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

നാളെ നടക്കുന്ന ഫാഷൻ ഷോയ്ക്കുള്ള  ഒരുക്കങ്ങൾ പൂർത്തിയായതായി ഖത്തർ മ്യൂസിയംസ് മഷീറബ് സെന്റർ (എം7) ഡയറക്ടർ മഹാ ഗാനേം അൽ സുലൈത്തി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News