Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വിനോദ സഞ്ചാരികൾക്ക് ഖത്തറിലേക്ക് സ്വാഗതം,കൂടുതൽ വിസാ സൗകര്യങ്ങളുമായി ഹയ്യ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നു 

April 16, 2023

April 16, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തറില്‍ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹയ്യ പ്ലാറ്റ്‌ഫോം വികസിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇ-വിസയുടെ മൂന്ന് പുതിയ വിഭാഗങ്ങള്‍ ഹയ്യയില്‍ ചേര്‍ക്കുമെന്നും ഇതോടെ വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള നടപടികള്‍ എളുപ്പമാകുമെന്നും അധികൃതര്‍ അറിയിച്ചു.

ഹയ്യ പ്ലാറ്റ്‌ഫോം വിനോദ സഞ്ചാരികള്‍ക്ക് രാജ്യത്തേക്ക് പ്രവശിക്കാനുള്ള ഏക പോര്‍ട്ടലായി മാറുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍  നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയത, റെസിഡന്‍സി, യാത്രികന് ഇതിനോടകമുള്ള അന്താരാഷ്ട്ര വിസ എന്നിവ അടിസ്ഥാനമാക്കിയാണ് ഇ-വിസയുടെ മൂന്ന് പുതിയ വിഭാഗങ്ങള്‍ ഹയ്യ പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കുക. വിസ ഓണ്‍ അറൈവല്‍ അല്ലെങ്കില്‍ വിസ ഫ്രീ എന്‍ട്രിക്ക് യോഗ്യത നേടാത്ത എല്ലാ രാജ്യക്കാരെയും എ1 വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരെ എ2 വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. യുകെ, യുഎസ്എ, കാനഡ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിസയോ റെസിഡന്‍സോ ഉള്ളവരെ എ3 വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക.

2030ഓടോ ഓരോ വര്‍ഷവും 6 ദശലക്ഷം സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതില്‍ ഇത് വലിയ സംഭാവന നല്‍കുമെന്നും രാജ്യത്തുടനീളം എണ്ണമറ്റ തൊഴിലവസരങ്ങൾ  സൃഷ്ടിക്കുമെന്നും അല്‍ ബേക്കര്‍ പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News