Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് 21,042 ഡോസ് കൊവിഡ് വാക്‌സിന്‍

March 22, 2021

March 22, 2021

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ജനങ്ങള്‍ക്ക് നല്‍കിയത് കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ 21,042 ഡോസുകള്‍. വാക്‌സിന്‍ ക്യാമ്പെയിന്‍ ആരംഭിച്ച ശേഷം രാജ്യത്ത് ഇതുവരെ ആകെ 615,655 ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

രാജ്യത്തെ മുതിര്‍ന്നവരുടെ ജനസംഖ്യയില്‍ 18.2 ശതമാനം പേര്‍ക്കും വാക്‌സിന്റെ ഒരു ഡോസ് എങ്കിലും ലഭിച്ചുവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. വാക്‌സിനേഷന്‍ സംബന്ധിച്ച പ്രതിവാര അറിയിപ്പിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ മുതിര്‍ന്നവരില്‍ ആറില്‍ ഒരാള്‍ക്ക് വാക്‌സിന്‍ ലഭിച്ചു. 

60 വയസിന് മുകളില്‍ പ്രായമുള്ളവരിലെ 66.8 ശതമാനം ആളുകള്‍ക്കും വാക്സിന്‍ ലഭിച്ചു. 70 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 69.4 ശതമാനം പേര്‍ക്കും 80 വയസിന് മുകളില്‍ പ്രായമുള്ളവരിലെ 70 ശതമാനം പേര്‍ക്കും കൊവിഡ് വാക്സിന്റെ ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

ശാരീരിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഇടയ്ക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, ആള്‍ക്കൂട്ടവും ഒത്തുചേരലുകളും ഒഴിവാക്കുക തുടങ്ങിയ എല്ലാ കൊവിഡ് പ്രതിരോധ മുന്‍കരുതലുകളും പാലിക്കുന്നത് തുടരണമെന്ന് ജനങ്ങളോട് പൊതുജനാരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. 

കൊവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ 16000 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News