Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വെറുക്കാനല്ല,സ്നേഹിക്കാൻ :ലോകകപ്പ് ആരാധകരെ സ്വാഗതം ചെയ്യാൻ ഖത്തറിലെ ചുവരുകളിൽ പ്രവാചക വചനങ്ങൾ

November 03, 2022

November 03, 2022

അൻവർ പാലേരി 

ദോഹ :2022ലെ ഫിഫാ ലോകകപ്പിന് ആതിഥ്യം വഹിക്കാൻ ഖത്തറിനെ തെരഞ്ഞെടുത്തത് മുതൽ ചരിത്രത്തിൽ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത വിധം കടുത്ത വിമർശനങ്ങൾ ഖത്തർ നേരിടേണ്ടി വന്നതായുള്ള അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പ്രസ്താവനക്ക് അടിവരയിടുന്നതാണ് ചില പാശ്ചാത്യൻ മാധ്യമങ്ങൾ ഇപ്പോഴും ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ.

അതേസമയം, അറബ് മണ്ണിൽ ആദ്യമായി നടക്കുന്ന ലോകകപ്പ്, ഫുട്‍ബോൾ പടിഞ്ഞാറിന്റേത് മാത്രമല്ലെന്ന് തെളിയിക്കുന്നതോടൊപ്പം അറബ്-ഇസ്‌ലാമിക സംസ്കാരം ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കാനുള്ള അവസരമായി കൂടിയാണ് ഖത്തർ ഇതിനെ കാണുന്നത്.വിദേശ തൊഴിലാളികളുടെ തൊഴിൽ സാഹചര്യം,ഭിന്ന ലൈംഗികതയുള്ള എൽ.ജി.ബി.ടി.ക്യൂ വിഭാഗങ്ങളുടെ അവകാശങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയുള്ള ആരോപണങ്ങൾക്ക്,'എല്ലാ ജനവിഭാഗങ്ങൾക്കും ഖത്തറിലേക്ക് സ്വാഗതം'എന്ന് മാത്രമാണ് ഖത്തർ മറുപടി നൽകിയത്.വിവിധ സംസ്കാരങ്ങളും മതവിശ്വാസങ്ങളും പിന്തുടരുന്നവരോട് ഖത്തർ എങ്ങനെയാണ് പെരുമാറുന്നതെന്ന് ഈ ലോകകപ്പിൽ നിങ്ങൾക്ക് ബോധ്യമാവുമെന്നും ഖത്തർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സന്ദേശങ്ങൾ ലോകകപ്പിനെത്തുന്ന സന്ദർശകർക്ക് പരിചയപ്പെടുത്താനും സംഘാടകർ മറക്കുന്നില്ല.രാജ്യത്തിന്റെ പല ഭാഗങ്ങളിലും മനുഷ്യനെ നന്മയിലേക്കും ഒരുമയിലേക്കും നയിക്കാൻ പ്രചോദിപ്പിക്കുന്ന പ്രവാചക വചനങ്ങൾ  പ്രദർശിപ്പിച്ചിട്ടുണ്ട്.കാരുണ്യം, ദാനധർമ്മങ്ങൾ, സൽകർമ്മങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രവാചക വചനങ്ങൾ ഉൾക്കൊള്ളുന്ന ചുമർചിത്രങ്ങളാണ് പലയിടങ്ങളിലും പ്രദര്ശിപ്പിച്ചിട്ടുള്ളത്.

 

 "എല്ലാ സൽകർമ്മങ്ങളും ഒരു ദാനമാണ്", "മറ്റുള്ളവരോട് കരുണ കാണിക്കാത്തവനോട് ദൈവം കരുണ കാണിക്കില്ല" എന്നീ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പല ചുവരെഴുത്തുകളും.നിരവധി പേരാണ് ഈ ചുവരെഴുത്തുകളും ബിൽ ബോഡുകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.'ഇസ്‌ലാമോഫോബിയ'യെ പ്രതിരോധിക്കാൻ ഖത്തർ കണ്ടെത്തിയ സംവാദാത്മകമായ മാർഗം അങ്ങനെ സമൂഹ മാധ്യമങ്ങളിലും കയ്യടി നേടുകയാണ്.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News