Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒഴിപ്പിച്ച ഔട്ട്‌പോസ്റ്റുകളില്‍ പുനരിധിവാസം,ഇസ്രായേല്‍ നടപടിയെ ഖത്തർ അപലപിച്ചു

March 27, 2023

March 27, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഒഴിപ്പിച്ച ഔട്ട്‌പോസ്റ്റുകളില്‍ പുനരധിവാസം അനുവദിക്കുന്ന ഇസ്രായേല്‍ നിയമത്തെ അപലപിച്ച് ഖത്തര്‍. അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളും ലംഘിക്കുന്ന നടപടിയാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ്(തിങ്കളാഴ്ച) ഇസ്രായേല്‍ 2005ലെ ഡിസ്എന്‍ഗേജ്‌മെന്റ് നിയമത്തിലെ ഭാഗങ്ങള്‍ റദ്ദാക്കിയത്. ഇതിനുപുറമേ പലസ്തീനിലെ വടക്കന്‍ വെസ്റ്റ്ബാങ്ക് സെറ്റില്‍മെന്റുകളിലേക്ക് അനധികൃത കുടയേറ്റക്കാരെ മടങ്ങാന്‍ അനുവദിക്കുകയും ചെയ്തു. പ്രാദേശികവും ആഗോളവുമായ സുരക്ഷയ്ക്ക് ഭീഷണിയാണ് ഇസ്രായേലിന്റെ നടപടി. ഇതിനെതിരെ അന്താരാഷ്ട്രസമൂഹവും യുഎന്നും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News