Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പ്രതിദിന കോവിഡ് മരണ നിരക്കും പുതിയ കോവിഡ് കേസുകളും കുറഞ്ഞു,ഇന്ന് ആറു മരണം 

April 18, 2021

April 18, 2021

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഖത്തറിൽ കോവിഡ് ബാധിച്ച്‌ 6 പേർ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 823 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

49, 50, 63, 70, 88 ,90 വയസ്സുള്ള രോഗികളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 382  ആയി.713 പേരാണ് രോഗമുക്തി നേടിയത്.ഇതോടെ ആകെ രോഗമുക്തി നേടിയവർ 173,970 ആയി.

പുതിയ കേസുകളിൽ  636 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 187  പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News