Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കോവിഡ് ഭേദമായവർ ഒരുലക്ഷത്തി പതിനായിരം കടന്നു,ഇന്ന് മരണമില്ല 

August 11, 2020

August 11, 2020

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 331 പേർക്ക് കൂടി കോവിഡ് ഭേദമായതോടെ രോഗമുക്തി നേടിയവർ 110,324 ആയി.അതേസമയം ഇന്ന് 384 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 3134 പേരാണ് രാജ്യത്ത് കോവിഡ് പോസറ്റിവ് ആയി തുടരുന്നത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇന്നലെ ഒരു മലയാളി ഉൾപെടെ നാല് പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 424 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 77 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.ഇന്ന് ആറു പേരെയാണ് പുതുതായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായ രോഗലക്ഷണങ്ങളോടെ 41 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News