Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കടക്കെണിയിൽ പെട്ടവർക്ക് ആശ്വാസവുമായി ഖത്തർ ചാരിറ്റി,റമദാനിൽ 98 മില്യണിന്റെ കടങ്ങൾ തീർക്കും

April 09, 2023

April 09, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :റമദാൻ പ്രമാണിച്ച് ഖത്തർ ചാരിറ്റി നൂറ് പേരുടെ കടബാധ്യതകൾ തീർക്കും. കടബാധ്യതകൾ മൊത്തം 98 മില്യൺ റിയാൽ വരുമെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു.ആദ്യ ബാച്ചിൽ 46 പേരാണ് പരിഗണനയിലുള്ളത്.. ഇവരുടെ കടം 80 മില്യൺ റിയാലാണ്. ഇവർ പണം നൽകാനുള്ള സ്ഥാപനങ്ങളും വ്യക്തികളുമായി ഖത്തർ ചാരിറ്റി ചർച്ചകൾ നടത്തി.

രണ്ടാമത്തെ ബാച്ചിൽ 54 പേരാണുള്ളത്. ഇവരുടെ ബാധ്യത 18 മില്യൺ റിയാലാണ്.

പെരുന്നാളിന് മുമ്പ് കടങ്ങൾ തീർത്ത് ഇവരുടെ കുടുംബങ്ങളിൽ സന്തോഷം കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ചാരിറ്റി ലോക്കൽ പ്രോഗ്രാം ഓഫീസർ ഫൈസൽ റാഷിദ് അൽ ഫെഹൈദ പറഞ്ഞു.

കഴിഞ്ഞ വർഷം 150 പേരുടെ 68 മില്യൺ റിയാൽ കടം ഖത്തർ ചാരിറ്റി വീട്ടിയിരുന്നു.

റമദാൻ പ്രമാണിച്ചു നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഖത്തർ ചാരിറ്റിയും ഖത്തർ റെഡ് ക്രെസെന്റും മറ്റു സംഘടനകളും ഖത്തറിലും മറ്റു രാജ്യങ്ങളിലും നടപ്പിലാക്കുന്നത്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News