Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹൈഡ്രജന്‍ ഉൽപാദനത്തിൽ ഖത്തറിന് വലിയ നേട്ടമുണ്ടാക്കാനാകുമെന്ന് വിദഗ്‌ധൻ 

May 03, 2023

May 03, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തറിന് പ്രധാന ഹൈഡ്രജന്‍ ഉല്‍പ്പാദക രാജ്യമായി മാറാനാകുമെന്ന് ഖത്തര്‍ യൂണിവേഴ്‌സിറ്റി  കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പ്രൊഫസര്‍ ഡോ. സമര്‍ ഫിക്രി അഭിപ്രായപ്പെട്ടു. ഖത്തറില്‍ സൗരോര്‍ജ്ജം സമൃദ്ധമായതിനാല്‍ ഹൈഡ്രജന്‍ ഉല്‍പ്പാദനം എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു. സൗരോര്‍ജ്ജം പോലെ പുനരുല്‍പ്പാദിപ്പിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് വൈദ്യൂതി ഉല്‍പ്പാദിപ്പിച്ച്, വൈദ്യൂതിവിശ്ലേഷണത്തിലൂടെ ജലത്തില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാമെന്നും ഇത് ചെലവ് കുറഞ്ഞ പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രക്രിയയിലൂടെ ഊര്‍ജ്ജ സ്രോതസ്സുകളെ വൈവിധ്യവല്‍ക്കരിക്കാനും ഹൈഡ്രോകാര്‍ബണ്‍ അടിസ്ഥാനമാക്കിയുള്ള ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

800 മെഗാവാട്ട് ശേഷിയുള്ള അല്‍ ഖര്‍സ സോളാര്‍ പവര്‍ പ്ലാന്റ് അടുത്തിടെ ഖത്തറിൽ പ്രവർത്തനം തുടങ്ങിയിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News