Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഉപരോധം മറന്നു തുടങ്ങി,വെല്ലുവിളികൾ മറികടന്ന് ഖത്തർ ലോകകപ്പിന്റെ ആവേശത്തിലേക്ക്

September 04, 2019

September 04, 2019

ഖത്തറിൽ ഫിഫാ ലോകകപ്പ് നടക്കാനിടയില്ലെന്നും അവസാന ഘട്ടത്തിൽ ആതിഥേയത്വ രാജ്യമെന്ന പദവിയിൽ നിന്ന് ഖത്തർ ഒഴിവാക്കപ്പെടുമെന്നുമുള്ള ഉപരോധ രാജ്യങ്ങളുടെ അഭ്യൂഹങ്ങൾക്കും പ്രചാരണങ്ങൾക്കും കഴിഞ്ഞ ദിവസത്തോടെ അറുതിയായിരിക്കുകയാണ്

ദോഹ : 2017 ജൂൺ 5 മുതൽ ഖത്തറിലെ സ്വദേശികളും വിദേശികളുമായ ജനങ്ങൾ ഉപരോധവുമായി ബന്ധപ്പെട്ട ആശങ്കയിലും ചർച്ചകളിലുമായിരുന്നു.ഉപരോധം എപ്പോൾ അവസാനിക്കുമെന്ന കാത്തിരിപ്പിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഓരോ നീക്കവും വളരെ പ്രതീക്ഷയോടെയാണ് അവർ കണ്ടിരുന്നത്.ഇതിനിടെ പലപ്പോഴായി ഉപരോധം അവസാനിക്കാനുള്ള സാധ്യതകൾ തെളിഞ്ഞും മങ്ങിയും പ്രതീക്ഷ നൽകിയിരുന്നെങ്കിലും മധ്യസ്ഥ ശ്രമങ്ങൾ എങ്ങുമെത്താത്ത അവസ്ഥയിൽ തുടരുകയാണ്.ഫിഫാ ലോകകപ്പിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നതിന് മുമ്പെങ്കിലും പ്രശ്‌നം അവസാനിക്കുമെന്ന പ്രതീക്ഷ ചിലരെങ്കിലും വെച്ചുപുലർത്തിയിരുന്നെങ്കിലും ഇന്നലെ നടന്ന ലോകകപ്പ് ഔദ്യോഗിക ലോഗോ പ്രകാശനത്തോടെ അതും അവസാനിച്ചിരിക്കുകയാണ്.

ഖത്തറിനെതിരെ ചില അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം അവസാനിക്കുമെന്ന പ്രതീക്ഷയില്ലെന്നും മധ്യസ്ഥ ശ്രമങ്ങൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ലെന്നും പ്രാദേശിക അറബ് പത്രം ചൂണ്ടിക്കാട്ടി.അമേരിക്കയുടെയും കുവൈത്തിന്റെയും നേതൃത്വത്തിലാണ് സമവായ നീക്കങ്ങൾ നടക്കുന്നത്.എന്നാൽ ഉപരോധം മൂന്നാം വർഷത്തിലേക്ക് കടന്നിട്ടും എല്ലാ കക്ഷികളെയും ഒരു മേശയ്ക്ക് ചുറ്റുമിരുത്തി ചർച്ചകൾ നടത്താൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പത്രം അഭിപ്രയപ്പെട്ടു.

2017 ജൂൺ 5 ന് സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ,ഈജിപ്ത് എന്നീ രാജ്യങ്ങൾ ചേർന്ന് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത് മുതൽ അനുരഞ്ജന ചർച്ചകൾക്ക് ഖത്തർ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന വ്യവസ്ഥകൾ ഖത്തറിന് മേൽ അടിച്ചേൽപിക്കാനുള്ള ശ്രമമാണ് ഉപരോധ രാജ്യങ്ങൾ നടത്തിയത്. ഉപരോധത്തിന് ശേഷം സർവ മേഖലകളിലും സ്വാശ്രയത്വം കൈവരിച്ചു മുന്നേറുള്ള ഖത്തറിന്റെ ശ്രമം തുടരുകയാണ്.2022 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം പ്രകാശനം ചെയ്യപ്പെട്ടതോടെ രാജ്യം തുടർന്നുള്ള ദിവസങ്ങളിൽ ഉപരോധത്തെ മറന്നു തുടങ്ങുമെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. 

ഖത്തറിൽ ഫിഫാ ലോകകപ്പ് നടക്കാനിടയില്ലെന്നും അവസാന ഘട്ടത്തിൽ ആതിഥേയത്വ രാജ്യമെന്ന പദവിയിൽ നിന്ന് ഖത്തർ ഒഴിവാക്കപ്പെടുമെന്നുമുള്ള ഉപരോധ രാജ്യങ്ങളുടെ പ്രചാരണങ്ങൾക്കും കഴിഞ്ഞ ദിവസത്തോടെ അറുതിയായിരിക്കുകയാണ്.ഖത്തറിലെ ബിസിനസ് സമൂഹത്തിൽ ചെറിയൊരു ശതമാനമെങ്കിലും അടുത്ത കാലം വരെ ഈ ആശങ്ക വെച്ചുപുലർത്തിയിരുന്നു.എന്നാൽ ഇത്തരം എല്ലാ ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ട് ലോകരാഷ്ട്രങ്ങളിലെ 22 പ്രധാന കേന്ദ്രങ്ങളിൽ ലോകകപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായതോടെ രാജ്യം പുതിയ ഉണർവിലാണ്.ഖത്തറിലെ ബിസിനസ് മേഖലയിലും അധികം വൈകാതെ ഇതിന്റെ ഉണർവും ആവേശവും പ്രകടമാകുമെന്നാണ് സൂചന.


Latest Related News