Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ കമ്പനികൾക്ക് മെട്രാഷ് ടു വഴി ജീവനക്കാരുടെ താമസരേഖ സ്വമേധയാ പുതുക്കാം 

October 06, 2020

October 06, 2020

ദോഹ : ഖത്തറിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പൊതുസേവന ആപ്പായ മെട്രാഷ് ടു വഴി കമ്പനികള്‍ക്ക് തൊഴിലാളികളുടെ താമസാനുമതി അഥവാ റെഡിസഡന്‍സി പെര്‍മിറ്റ് പുതുക്കാന്‍ അവസരമൊരുക്കി.. മെട്രാഷ് ടുവില്‍ ഇതി‌നായി ഏര്‍പ്പെടുത്തിയ പ്രത്യേക ഓപ്ഷനില്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ കമ്പനിയിലെ തൊഴിലാളികളുടെ ആര്‍പി കാലാവധി തീരുന്ന പക്ഷം സ്വമേധയാ  പുതുക്കപ്പെടും. പുതിയ ഐഡി കാര്‍ഡ് അതത് കമ്പനികളുടെ ഓഫീസുകളില്‍ നേരിട്ട് എത്തിച്ചുനല്‍കുകയും ചെയ്യും. ഇതിനായി രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികള്‍ക്ക് ഖത്തര്‍ നാഷണല്‍ ബാങ്കില്‍ അക്കൌണ്ട് ഉണ്ടാകണം. ഈ അക്കൌണ്ടില്‍ നിന്നും ഓട്ടോമെറ്റിക്കായി റിന്യൂവല്‍ ഫീസ് ഈടാക്കുകയാണ് ചെയ്യുക.

മെട്രാഷ് ടു ആപ്പിന്‍റെ പുതിയ സേവനങ്ങള്‍ സംബന്ധിച്ച് ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍  സംഘടിപ്പിച്ച സെമിനാറിലാണ് പുതിയ സേവനവിവരങ്ങള്‍ വിശദീകരിച്ചത്. നിലവില്‍ 20 ലക്ഷം ഉപഭോക്താക്കളാണ് മെട്രാഷ് ടു ആപ്പിനുള്ളത്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ഉറുദു, സ്പാനിഷ് എന്നീ ഭാഷകളിലായി 220 സേവനങ്ങളാണ് ആപ്പ് നല്‍കുന്നത്. കാലാവധി തെറ്റാത്ത ഐഡിയും സ്വന്തമായി മൊബൈല്‍ നമ്പറുമുള്ള ആര്‍ക്കും ഈ ആപ്പ് വഴി സേവനങ്ങള്‍ ലഭ്യമാകും.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ ജോയിൻ ചെയ്യുക.

Latest Related News