Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നിന്നും ഹജ്ജിന് പോകുന്ന വിദേശികൾക്കുള്ള കുറഞ്ഞപ്രായം 40 വയസ്സ് ,പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു

February 08, 2023

February 08, 2023

അൻവർ പാലേരി 

ദോഹ:ഖത്തറിൽ നിന്നും ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ പോകുന്നവർക്കുള്ള പുതിയ നിർദേശങ്ങൾ എൻഡോവ്‌മെന്റ് ആൻഡ് ഇസ്‌ലാമിക് അഫയേഴ്‌സ് (ഔഖാഫ്) മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വിഭാഗം പ്രഖ്യാപിച്ചു.വാർത്താസമ്മേളനത്തിലാണ് അധികൃതർ വിശദാംശങ്ങൾ വ്യക്തമാക്കിയത്.

പുതിയ നിർദേശമനുസരിച്ച്,ഹജ്ജ് പെർമിറ്റിന് അപേക്ഷിക്കുന്ന എല്ലാവരും രണ്ട് ഡോസ് കോവിഡ്-19 വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം.തീർഥാടകർ ഒന്നാമത്തെയും രണ്ടാമത്തെയും കുത്തിവയ്പ്പ് തീയതികൾ അപേക്ഷയിൽ വ്യക്തമാക്കുകയും വാക്‌സിനേഷൻ എടുത്തതിന്റെ തെളിവ് അപേക്ഷയോടൊപ്പം നൽകുകയും ചെയ്യേണ്ടത് നിർബന്ധമാണ്.

ഖത്തറിൽ നിന്നും ഹജ്ജിനായി പോകുന്ന വിദേശികളായ താമസക്കാർക്ക് കുറഞ്ഞത് 40 വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണമെന്നും ഖത്തറിൽ 10 വർഷമെങ്കിലും പ്രവാസിയായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.അതേസമയം,സ്വദേശികൾക്കും ഖത്തറിൽ താമസിക്കുന്ന ജിസിസി പൗരന്മാർക്കും 18 ആണ് ഹജ്ജിന് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം.

അപേക്ഷകർ  അവരുടെ ഫോൺ നമ്പർ സഹിതം സാധുതയുള്ള ഖത്തർ ഐഡിയും നൽകി Hajj.gov.qa വെബ്‌സൈറ്റ് വഴിയാണ് പെർമിറ്റിനായി അപേക്ഷിക്കേണ്ടത്.

തുടർന്ന് അപേക്ഷകന്റെ ഫോണിലേക്ക് ഒരു സന്ദേശം അയയ്‌ക്കും.അപേക്ഷ അന്തിമമാക്കാനുള്ള പേജിലേക്ക് റീഡയറക്‌ട് ചെയ്യുന്ന ലിങ്ക് സഹിതമാണ് എസ്.എം.എസ് ലഭിക്കുക.ഈ ലിങ്ക് വഴി പാസ്‌പോർട്ട്ഇ കോപ്പിയും ഇ-മെയിൽ വിലാസം ഉൾപ്പെടെയുള്ള ആവശ്യമായ മറ്റു വിവരങ്ങളും നൽകണമെന്നാണ് നിർദേശം.

അപേക്ഷകനോടൊപ്പം മറ്റാരെയെങ്കിലും കൂടി ഉൾപെടുത്താനുണ്ടെങ്കിൽ അക്കാര്യവും അറിയിച്ചിരിക്കണം.

ഇത്രയും നടപടിക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ അപേക്ഷകന് ലഭിക്കുന്ന നമ്പർ ഉപയോഗിച്ച് ഓൺലൈനായി അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.

2023 ഫെബ്രുവരി 12 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ വെബ്‌സൈറ്റ്  വഴി പേക്ഷകൾ സ്വീകരിച്ചു തുടങ്ങും. 2023 മാർച്ച് 12 വരെ ഒരു മാസക്കാലം  അപേക്ഷകൾ സ്വീകരിക്കും.

അവസാന തീയതി കഴിഞ്ഞ് ഒരാഴ്ച മുതൽ പത്ത് ദിവസങ്ങൾക്കകം ഫലമറിയാൻ കഴിയുമെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

ഖത്തറിൽ നിന്നുള്ള  മൊത്തം ഹജ്ജ് തീർത്ഥാടകരുടെ   എണ്ണം സൗദി അറേബ്യൻ സർക്കാർ അനുവദിക്കുന്ന  ക്വാട്ടയ്ക്ക് വിധേയമായിരിക്കുമെന്നതിനാൽ ഇതിനനുസരിച്ചായിരിക്കും അനുമതി ലഭിക്കുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


 

 

 

 

 


Latest Related News