Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അഞ്ചാമത് യു.എൻ എൽഡിസി സമ്മേളനം ഇന്ന് ഖത്തർ അമീർ ഉൽഘാടനം ചെയ്യും

February 26, 2023

February 26, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: കുറഞ്ഞ വരുമാനമുള്ള വികസിത രാജ്യങ്ങളെക്കുറിച്ചുള്ള( എൽഡിസി) അഞ്ചാമത് യു എന്‍ സമ്മേളനം ഇന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉൽഘാടനം ചെയ്യും.കഴിവില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് എന്ന പ്രമേയത്തിലുള്ള സമ്മേളനം ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നത്.ഏറ്റവും കുറഞ്ഞ വികസിത രാജ്യങ്ങളോടുള്ള ദോഹയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള നാഴികക്കല്ലായി സമ്മേളനം മാറുമെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിപങ്കെടുക്കുന്ന കക്ഷികള്‍ക്ക് ക്രിയാത്മകമായ സഹകരണത്തിനും ബഹുമുഖ പ്രവര്‍ത്തനത്തിനുമുള്ള പ്രതിബദ്ധത പുനഃസ്ഥാപിക്കുന്നതിനും ഗുരുതരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ കുറഞ്ഞ വികസനമുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ചരിത്രപരമായ അവസരമായാണ് സമ്മേളനത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.ഉച്ചകോടിക്ക് മുമ്പായി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഉൾപെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ-വിദ്യാഭ്യാസ സഹമന്ത്രി ഡോ.രാജ്കുമാർ രഞ്ജൻ സിങ് ഉച്ചകോടിയിൽ പങ്കെടുക്കും.

മാര്‍ച്ച് 5 മുതല്‍ 9 വരെയാണ് ഉച്ചകോടി നടക്കുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News